മകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം, ആദ്യരാത്രിയിൽ ഭർത്താവിനൊപ്പമുള്ള കിടപ്പറ രംഗം പകർത്തി ഭീഷണി, ഹണിട്രാപ്പിൽ മധ്യവയസ്കന് നഷ്ടപെട്ടത് ലക്ഷങ്ങൾ

കാഞ്ഞങ്ങാട് : എറണാകുളം സ്വദേശിയായ മധ്യവയസ്കനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതികൾ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നായമ്മാർമൂല സ്വദേശിനി സാജിദ, ഉദുമ സ്വദേശി ഉമ്മർ, ഭാര്യ ഫാത്തിമ, കണ്ണൂർ ചെറുതാഴത്ത് സ്വദേശി ഇഖ്ബാൽ എന്നിവരാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കടവന്ത്ര സ്വദേശി സത്താർ നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഉമ്മറിന്റെയും ഭാര്യ ഫാത്തിമയുടെയും മകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാജിദയെ കഴിഞ്ഞ മാസം രണ്ടാം തീയതി സത്താറിന് വിവാഹം ചെയ്ത് കൊടുത്തു. സാജിദയെ സത്താറിന് നേരത്തെ പരിചയം ഉണ്ടായിരുന്നു. വിവാഹിതനായ സത്താറിന് സാജിദയിൽ താൽപര്യമുണ്ടെന്ന് മനസിലാക്കിയ ഇഖ്ബാലാണ് സാജിദയുടെ രക്ഷിതാക്കളെന്ന വ്യാജേന ഉമ്മറിനെയും ഭാര്യ ഫാത്തിമയെയും പരിചയപ്പെടുത്തിയത്. സാജിദയെ സത്തറിന് വിവാഹം ചെയ്ത് കൊടുത്തശേഷം ഇരുവരെയും കല്ലഞ്ചിറയിലെ വാടക വീട്ടിൽ താമസിപ്പിക്കുകയായിരുന്നു.

വാടക വീട്ടിൽ താമസിക്കുന്നതിനിടയിൽ സാജിദ സത്താറുമായുള്ള കിടപ്പറ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം ആവിശ്യപെട്ടായിരുന്നു ഭീഷണി. ഭാര്യയും മക്കളും ഇക്കാര്യം അറിയുമെന്ന ഭയത്താൽ സത്താർ നാല് ലക്ഷം രൂപയും എട്ട് പവൻ തൂക്കം വരുന്ന സ്വർണമാലയും സാജിദയ്ക്ക് നൽകുകയായിരുന്നു. എന്നാൽ വീണ്ടും ലക്ഷങ്ങൾ ആവിശ്യപെട്ടപ്പോഴാണ് സത്താർ പോലീസിൽ പരാതി നൽകിയത്.

  വീട്ടിലെ ഇരുമ്പ് ഗ്രില്ലിൽ ഊഞ്ഞാൽ ആടി കളിക്കുന്നതിനിടെ ഭിത്തി തകർന്ന് വീണ് പെൺകുട്ടി മരിച്ചു

നേരത്തെയും സാജിദ അടക്കമുള്ള പ്രതികൾ ഹണിട്രാപ്പിൽ നിരവധി തട്ടിപ്പുകൾ നടത്തിയിരുന്നതായി പോലീസ് പറയുന്നു. വിവാഹം കഴിച്ച് കിടപ്പറ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുന്നത് ആദ്യത്തെ സംഭവമാണെന്നും പോലീസ് പറയുന്നു. സാജിദ മിസ്‌കോളിലൂടെ ആളുകളെ വലയിൽ വീഴ്ത്തും പിന്നീട് വാട്സാപ്പ് വഴി അടുക്കുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്യും. നേരത്തെ പരിചപ്പെട്ടവരെ ഹോട്ടലിൽ വിളിച്ച് വരുത്തി ഒന്നിച്ചുള്ള ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുന്നതായിരുന്നു സംഘത്തിന്റെ രീതി.

കാസർഗോഡ് സ്വേദേശിയായ വ്യാപാരിയെ ഉത്തരത്തിൽ ഹോട്ടലിൽ എത്തിച്ച് ദൃശ്യങ്ങൾ പകർത്തി അ മ്പതിനായിരം രൂപ തട്ടിയടുത്തിരുന്നു. നിരവധിപേരെ സംഘം ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെങ്കിലും അപമാനം ഭയന്ന് പലരും പോലീസിൽ പരാതി നൽകാൻ തയാറാവുന്നില്ലെന്ന് പോലീസ് പറയുന്നു.

Latest news
POPPULAR NEWS