മകളുടെ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് പിതാവ് ; പതിനാല് പേർ അറസ്റ്റിൽ

മകളുടെ ഭർത്താവിനെ ക്വട്ടേഷൻ സംഘത്തെ വച്ചു കൊലപ്പെടുത്തിയ കേസിൽ പതിനാലുപേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്‌തു. ഹേമന്ത് കുമാറാണ് കൊല്ലപ്പെട്ടത്. ഹേമന്ത് കുമാറിന്റെ ഭാര്യ അവന്തി റെഡ്‌ഡിയുടെ മാതാപിതാക്കളാണ് ഹേമന്തിനെ കൊല്ലാൻ വാടക കൊലയാളികളെ ഏല്പിച്ചത്. അവന്തിയുടെ പിതാവ് ഡി.ലക്ഷ്മി റെഡ്ഡി, അമ്മ അർച്ചന, യുഗാന്തർ റെഡ്ഡി എന്നിവർ ഉൾപ്പെടെ പതിനാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ദുരഭിമാനക്കൊലയാണെന്നു പോലീസ് അറിയിച്ചു.

Also Read  ബിരുദ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റിൽ സണ്ണി ലിയോണും, വിശദീകരണവുമായി കോളേജ്

വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞ ജൂൺ 10നു വിവാഹിതരായ ഇവർ ഹൈദരാബാദിൽ വാടകയ്ക്ക് താമസിക്കുന്നതിനിടെ വിവരമറിഞ്ഞ അവന്തിയുടെ മാതാപിതാക്കൾ ഇരുവരെയും കൊല്ലാൻ വാടക കൊലയാളികളെ ഉപയോഗിക്കുകയായിരുന്നു. വാടക വീട്ടിലെത്തിയ സംഘം ഇരുവരേയും വലിച്ചിഴച്ച് കാറിൽ കൊണ്ടുപോയി. വഴിയിൽവച്ചു കാറ് മാറുന്നതിനിടയിൽ അവന്തി ഇറങ്ങി ഓടി പോലീസിൽ അഭയം പ്രാപിക്കുകയായിരുന്നു.