മകളുടെ വിവാഹത്തിന് മോദിയെ ക്ഷണിച്ച് കത്തയച്ച് ഓട്ടോ ഡ്രൈവർ ; മറുപടി നൽകി നരേന്ദ്രമോദി

വാരണാസി : മകളുടെ വിവാഹത്തിന് പങ്കെടുക്കണമെന്ന ആവശ്യവുമായി നരേന്ദ്രമോദിക്ക് കത്തെഴുതിയ ഓട്ടോ ഡ്രൈവർക്ക് പ്രധാനമന്ത്രിയുടെ മറുപടി കത്ത്. ഫെബ്രുവരി 12 നു മകളുടെ വിവാഹമാണെന്നും വിവാഹത്തിൽ പങ്കെടുത്ത് മകളെ ആശിർവദിക്കണമെന്നായിരുന്നു ഗുജറാത്ത് സ്വദേശി മംഗൾ കേവത് ന്റെ അപേക്ഷ.

ഇതിന് മറുപടിയായി മകൾക്കും അച്ഛനും പ്രധാനമന്ത്രി ആശംസ അറിയിച്ചു. വിവാഹ ദിവസമാണ് കത്ത് പ്രധാനമന്ത്രിയുടെ ആശംസ കത്ത് മംഗലിനെ തേടിയെത്തിയത്. പ്രധാനമന്ത്രി ദത്തെടുത്ത ഡ്രോമി ഗ്രാമത്തിൽ താമസിക്കുന്ന ആളാണ് മംഗൾ. ഓട്ടോ ഒട്ടിച്ച് കിട്ടുന്നതിന്റെ ഒരു വിഹിതം ഗംഗ നടിയുടെ ശുചീകരണത്തിന് മംഗൾ ഉപയോഗിക്കുന്നു.

Also Read  ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവെച്ചു, രാജികത്ത് ഗവർണർ നൽകി