പയ്യന്നൂർ : മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കോഴിക്കോട് നിന്നും പോലീസ് പിടികൂടി. പയ്യന്നൂർ സ്വദേശിനിയായ വീട്ടമ്മയെയും കോഴിക്കോട് മാട്ടൂർ സ്വദേശിയായ ഹാരിസിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാസം ആറാം തീയതിയാണ് പയ്യന്നൂർ സ്വദേശിനിയായ വീട്ടമ്മയെ കാണാതായത്. വീട്ടമ്മയെ കാണാതാകുന്നതിനൊപ്പം ഭർതൃ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച നല് ലക്ഷം രൂപയും, ഒൻപത് പവൻ സ്വർണാഭരണവും കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. മറ്റൊരു യുവാവിനൊപ്പം പോയതാണെന്ന് ഭർതൃ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
പതിനൊന്ന് വയസ് പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് യുവതി കാമുകനായ ഹാരിസിനൊപ്പം ഒളിച്ചോടിയത്. ഹാരിസിന്റെ ആവിശ്യപ്രകാരമാണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവും യുവതി എടുത്തെന്നാണ് വീട്ടുകാർ പറയുന്നത്.
യുവതി ഒളിച്ചോടിയതിന് പിന്നാലെ ഭർത്താവിന്റെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ യുവതി പോകും വഴി സിം കാർഡ് ഉപേക്ഷിച്ചത് അന്വേഷണത്തെ ബാധിച്ചിരുന്നു. സെല്ലും പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോടുള്ള വാടക വീട്ടിൽ നിന്നും ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.