മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാൻ ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു

കുന്നംകുളം ; ഏഴുവയസുകാരിയായ മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാൻ ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ സ്വദേശിനിയായ പ്രജിതയെയും ആലപ്പുഴ സ്വദേശിയായ വിഷ്ണുവിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രജിതയെ കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിൽ നിന്നും കാണാതാകുന്നത്. തുടർന്ന് പ്രജിതയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രജിത കാമുകനോടൊപ്പം ഒളിച്ചോടിയതായുള്ള വിവരം ലഭിച്ചത്.

പ്രജിത ജോലിക്ക് പോയിരുന്ന സ്ഥലത്തെ യുവാവുമായി അടുപ്പത്തിലാവുകയും തുടർന്ന് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ബുധനാഴ്ച രാത്രി രണ്ട് മണിക്കാണ് പ്രജിത കാമുകനൊപ്പം ഒളിച്ചോടിയത്. നേരത്തെയും ഒളിച്ചോടാനുള്ള നീക്കം നടത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ വാടക വീട്ടിൽ നിന്നുമാണ് പോലീസ് കസ്റ്റടിയിലെടുത്തെന്നാണ് വിവരം.

Also Read  രാത്രിയിൽ കറക്കം, തക്കം കിട്ടിയാൽ മോഷണം ; പെട്രോൾ പമ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ ഭാര്യയും ഭർത്താവും അറസ്റ്റിൽ

അറസ്റ്റിലായ പ്രജിത കാമുകനൊപ്പം പോകാൻ തന്നെയാണ് തീരുമാനമെന്ന് പോലീസിനെ അറിയിച്ചു. എന്നാൽ ഏഴു വയസുകാരിയെ ഉപേക്ഷിച്ച കുറ്റത്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് പോലീസ്. മകളെ ഉപേക്ഷിക്കാൻ പ്രേരണ നൽകി എന്ന കുറ്റത്തിന് കാമുകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.