മകളെ തീവ്രവാദിയാക്കാൻ പ്രേരിപ്പിച്ചവർ ഇപ്പോഴും ഇന്ത്യയിൽ താമസിക്കുന്നുണ്ട് ; മകളെ തിരിച്ചെത്തിക്കണമെന്ന് ആവിശ്യപ്പെട്ട് നിമിഷയുടെ മാതാവ് ബിന്ദു

തിരുവനന്തപുരം : കാസർഗോഡ് പൊയിനാച്ചിയിൽ സ്വകാര്യ ദന്തൽ കോളേജിൽ പഠിച്ച് കൊണ്ടിരിക്കെ ലൗ ജിഹാദിൽ അകപ്പെട്ട് മതം മാറുകയും തുടർന്ന് ഐഎസ്എസിൽ ചേരുകയും ചെയ്ത നിമിഷ ഫാത്തിമയടക്കമുള്ളവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ സാധിക്കില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ നിമിഷ ഫാത്തിമയുടെ മാതാവ് രംഗത്ത്. ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയ നിമിഷ ഫാത്തിമ,മെറിൻ ജേക്കബ്,സോണിയ സെബാസ്റ്റ്യൻ,റഫീല എന്നിവർ അഫ്ഘാൻ ജയിലിൽ കഴിയുകയാണ്. ഇവരെ നാട്ടിൽ തിരിച്ചെത്തിക്കണമെന്ന് നിമിഷ ഫാത്തിമയുടെ ‘അമ്മ ആവശ്യപ്പെടുന്നത്.

അഫ്ഘാൻ ജയിലുള്ള ഇവരെ കൈമാറാമെന്ന് അഫ്ഘാൻ ഗവണ്മെന്റ് വ്യക്തമാക്കിയെങ്കിലും ഇന്ത്യൻ ഗവണ്മെന്റ് അതിന് മറുപടി നൽകിയിട്ടില്ല. അതേസമയവും മകളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണമെന്നും മകളെ കൊല്ലാൻ വിട്ട് കൊടുക്കരുതെന്നും നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദു ആവശ്യപ്പെട്ടു. മകളെ സർക്കാർ തിരിച്ഛ് കൊണ്ട് വരുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നാണ് കരുതിയതെന്നും അവർ പറഞ്ഞു. ഞാൻ ഇന്ത്യയ്ക്ക് എതിരെ ഒന്നും ചെയ്തിട്ടില്ല ഇന്ത്യക്കാരി എന്ന നിലയിൽ മകളെ തിരിച്ച് കിട്ടേണ്ടത് എന്റെ അവകാശമാണെന്നും ബിന്ദു പറഞ്ഞു.

  വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി ; സംസാരിച്ചു തുടങ്ങി

മകൾ രാജ്യം വിട്ട് പോകുന്നതിന് മുൻപ് തന്നെ താൻ കേരള സർക്കാരിനെയും കേരള പോലീസിനെയും അറിയിച്ചിരുന്നു. എന്നിട്ട് അവർ തടഞ്ഞില്ല മകളെ തീവ്രവാദിയാക്കാൻ പ്രേരിപ്പിച്ചവർ ഇന്ത്യയിലും ഇപ്പോഴും താമസിക്കുന്നില്ലേ എന്നും ബിന്ദു ചോദിക്കുന്നു. 2016 ലാണ് നിമിഷയെ കാസർഗോഡ് നിന്നും കാണാതാകുന്നത് കൂടെ പഠിച്ചിരുന്ന മുസ്ലിം യുവാവിനെ വിവാഹം ചെയ്യുകയും മതം മാറുകയും ചെയ്ത നിമിഷ ഭർത്താവിനൊപ്പം ഐഎസ്എസ്എൽ ചേരുകയായിരുന്നു. ഇതിനിടയിൽ ഭർത്താവ് കൊല്ലപ്പെടുകയും നിമിഷയടക്കമുള്ളവരെ അഫ്ഘാൻ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Latest news
POPPULAR NEWS