മക്കളെകൊണ്ട് രഹാന ഫാത്തിമ നഗ്ന ശരീരത്തിൽ ചിത്രം വരച്ച സംഭവത്തിൽ രഹനാ ഫാത്തിമയ്ക്കെതിരെ നടപടിയെടുക്കാൻ ബാലാവകാശ കമ്മീഷൻ

കൊച്ചി: നഗ്ന ശരീരത്തിൽ മക്കളെകൊണ്ട് ചിത്രം വരച്ച സംഭവത്തിൽ രഹനാ ഫാത്തിമയ്ക്കെതിരെ ബാലാവകാശ കമ്മിഷൻ രംഗത്ത്. രഹാനെയുടെ ശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് രഹന ഫാത്തിമക്കെതിരെ ക്രിമിനൽ നടപടിയ്ക്ക് ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അംഗം കെ നസീർ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ദൃശ്യം നീക്കം ചെയ്യുന്നതിനു വേണ്ടി പോലീസിന്റെ സൈബർ വിഭാഗം അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വീഡിയോദൃശ്യങ്ങളിൽ കാണുന്ന കുട്ടികളുടെ ജീവിത സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച് പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോസ്കോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്ന് കമ്മീഷൻ കൂട്ടിച്ചേർത്തു.

  കൈതച്ചക്കയിൽ സ്ഫോടക വസ്തുക്കൾ നിറച്ചു ആനയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കസ്റ്റഡിയിൽ

Latest news
POPPULAR NEWS