മകൻ അറസ്റ്റിലായതിന് അച്ഛൻ സ്ഥാനമൊഴിയേണ്ട ; കോടിയേരിക്ക് പിന്തുണയുമായി പാർട്ടി കേന്ദ്രനേതൃത്വം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും സിപിഐഎം സജീവ പ്രവർത്തകനുമായ ബിനീഷ് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ സംഭവത്തിൽ കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി പാർട്ടി കേന്ദ്ര നേതൃത്വം.

മകൻ അറസ്റ്റിലായതിന് അച്ഛൻ സ്ഥാനമൊഴിയേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കോടിയേരി സ്ഥാനമൊഴിയുന്നത് പ്രതിപക്ഷപാർട്ടികളെ സഹായിക്കുമെന്നും കേസ് ബിനീഷ് നേരിടുമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.