മകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ അച്ഛനും തീകൊളുത്തി മരിച്ചു

നെടുമ്പാശേരി : മകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ അച്ഛനും തീകൊളുത്തി മരിച്ചു. കാലടി മരോട്ടിച്ചോട് സ്വദേശികളായ അന്തോണി (70) മകൻ ആന്റോ (32) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനൊടുക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീടിന് സമീപത്തെ പാടത്തെത്തി ആന്റോ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ആന്റോയെ കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മകൻ തീകൊളുത്തി മരിച്ചതറിഞ്ഞ അന്തോണി മാനസികമായി തളരുകയും വൈകിട്ട് അഞ്ച് മണിയോടെ കുന്നുകരയിലെ ഭാര്യ വീടിന് മുൻപിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അന്തോണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കണമെന്ന് ലത്തീൻ അതിരൂപത ; പള്ളികളിൽ സർക്കുലർ

വിദേശത്തായിരുന്ന ആന്റോ കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. ആന്റോയും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടിലെ കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുറച്ച് നാളായി ആന്റോയുടെ ഭാര്യ സ്വന്തം വീട്ടിലാണ് കഴിയുന്നത്. ആന്റോയുടെ പേരിൽ ഭാര്യ പോലീസിൽ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ ആന്റോയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് വക്കിലിനെ കണ്ട ശേഷമാണ് ആന്റോ തീകൊളുത്തി ആത്മഹത്യ ചെയ്തത്.

Latest news
POPPULAR NEWS