ഭർത്താവ് മ-രിച്ചതിനെത്തുടർന്ന് തനിച്ചായ മരുമകളെ വിവാഹം ചെയ്തു ഭർത്താവിന്റെ പിതാവ്. സാമുദായിക അംഗങ്ങളുടെ പിന്തുണയോടെ ചത്തീസ്ഗഡിൽ ബിലാസ്പുരിൽ കൃഷ്ണ സിംഗ് രാജ്പുത് എന്നയാളാണ് തന്റെ വിധവയായ മരുമകൾ ആരതി എന്ന യുവതിയെ വിവാഹം കഴിച്ചത്. ഗൗതം സിങ്ങിന്റെയും ആരതിയുടെയും വിവാഹം നടന്നത് 2016 ആയിരുന്നു. എന്നാൽ ഭർത്താവ് 2018 മര-ണപ്പെട്ടതിനെ തുടർന്ന് രണ്ടു വർഷക്കാലമായി ഭർത്താവിന്റെ പിതാവിന്റെ സംരക്ഷണയിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്. തുടർന്ന് ഇവരുടെ സാമുദായിക സംഘടനയായ രാജ്പുത് ക്ഷത്രിയ മഹാ സഭ അംഗങ്ങൾ ഇടപെടുകയും കുട്ടിയുടെ ഭാവി ജീവിതത്തെ കുറിച്ച് ആശങ്ക അറിയിച്ചതിനെതുടർന്ന് വിവാഹം കഴിപ്പിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ സംസാരിക്കുകയായിരുന്നു.
ഒടുവിൽ വിധവയായ യുവതിയെ വിവാഹം കഴിക്കാമെന്ന് ആരതിയുടെ ഭർത്താവിന്റെ പിതാവ് അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചർച്ചയ്ക്കൊടുവിൽ ആരതിയും വിവാഹത്തിനു സമ്മതം അറിയിച്ചതിനെതുടർന്ന് സാമുദായിക അംഗങ്ങളുടെ നേതൃത്വത്തിൽ ആചാരപൂർവം വിവാഹം നടത്തുകയായിരുന്നു. കൊറോണ വൈറസ് പശ്ചാത്തലവും കണക്കിലെടുത്ത് വിവാഹത്തിന് അടുത്ത ബന്ധുക്കളും സാമുദായിക സംഘടനയിലെ ചില അംഗങ്ങളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്.