മകൾ അനുഭവിക്കുന്ന സ്ത്രീധന പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മകളുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം : ഭർതൃ വീട്ടിൽ മകൾ അനുഭവിക്കുന്ന സ്ത്രീധന പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മകളുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് സ്വദേശി അബ്ദുൽ ഹമീദ് ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

കഴിഞ്ഞ മാസമാണ് ഭർതൃ വീട്ടിൽ മകൾ അനുഭവിക്കുന്ന പീഡനവും അപമാനവും സഹിക്കാൻ പറ്റുന്നില്ലെന്നും. മറ്റൊരു നിവർത്തിയില്ലെന്നും പറഞ്ഞ് വീഡിയോ ചിത്രീകരിച്ചതിന് ശേഷം മൂസക്കുട്ടി ആത്മഹത്യ ചെയ്തത്.

വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് മൂസകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയത്. രണ്ട് വർഷം മുൻപാണ് മൂസകുട്ടിയുടെ മകൾ ഹിബയും അബ്ദുൽ ഹമീദും വിവാഹിതരായത്. വിവാഹത്തിന് പതിനെട്ട് പവൻ സ്വാർണാഭരങ്ങൾ നൽകിയിരുന്നു. എന്നാൽ വീണ്ടും പത്ത് പവൻ വേണമെന്ന് ആവിശ്യപെട്ടാണ് ഹിബയെ അബ്ദുൽ ഹമീദ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നത്. മകൾ ഭർതൃ വീട്ടിൽ അനുഭവിക്കുന്ന പീഡനവും അപമാനവും കണ്ട് നിൽക്കാൻ പറ്റാതെ വന്നതോടെയാണ് പിതാവ് മൂസക്കുട്ടി ജീവനൊടുക്കിയത്.

  ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ലഹരിമരുന്ന് എത്തിച്ച് നൽകിയത് മലയാളി യുവാവ്

Latest news
POPPULAR NEWS