മഞ്ജുവും താനും നല്ല സുഹൃത്തുക്കൾ വിവാഹബന്ധം പിരിയാൻ കാരണം കാവ്യായല്ലെന്നും വെളിപ്പെടുത്തി ദിലീപ്

മലയാള സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് ദിലീപ്. തന്റെ നായികയായി വന്ന മഞ്ജു വാര്യരുമായുള്ള പ്രണയവും പിന്നീട് അത് വിവാഹത്തിലേക്ക് നയിച്ചതുമൊക്കെ വാർത്തയായി മാറിയിരുന്നു എന്നാൽ ഇ ബന്ധം ഇടക്ക് വെച്ച് പിരിയയുകയും കാവ്യ മാധവനെ വിവാഹം കഴിച്ചതുമൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു എന്നാൽ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയത് ഉൾപ്പടെയുള്ള കേസിൽ ജയിലിൽ കിടന്നതും മറ്റും വിവാദ നായകൻ എന്ന വിളിപ്പേരും ദിലീപിന് ലഭിച്ചു.

ദിലീപുമായി വിവാഹം കഴിഞ്ഞ മഞ്ജു വാരിയർ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു പിന്നീട് 14 വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബൻ നായകനായ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ മുൻ നിര വേഷത്തിൽ കൂടിയാണ് താരം എത്തുന്നത്. എന്നാൽ വിവാഹ മോചന സമയത്തൊന്നും ഇരുവരും പിരിയാനുള്ള കാരണം ദിലീപ് വ്യക്തമാക്കിയിരുന്നില്ല പിന്നീട് കാവ്യ മാധവനെ വിവാഹം കഴിച്ചു വാർത്തകളിൽ ഇടംപിടിക്കുകുകയിരുന്നു.

കാവ്യ ജീവിതത്തിൽ വന്നതിനെ കുറിച്ചും മഞ്ജു വാര്യരുമായുള്ള ബന്ധം പിരിയാനുള്ള കാരണവും ഒരു സ്വകാര്യ ചാനലിന് ദിലീപ് വെളിപ്പെടുത്തിയിരുന്നു കാവ്യ കാരണമാണ് ബന്ധം പിരിഞ്ഞത് എന്ന വാർത്ത നിഷേധിച്ചു കൊണ്ടാണ് ദിലീപ് മറുപടി നൽകിയത്. അത്തരം വാർത്തകൾ തെറ്റാണെന്നും ഭാര്യ ഭർത്താവ് ബന്ധത്തേക്കാൾ ഉപരി എല്ലാം തുറന്ന് പറയാൻ കഴിയുന്ന സുഹൃത്തുക്കളാണ് മഞ്ജുവും താനെന്നും കാവ്യയാണ് മഞ്ജുവുമായുള്ള ബന്ധം തകരാൻ കാരണമെങ്കിൽ വീണ്ടും അതിലേക്ക് പോകുന്നത് തീക്കളിയല്ലേ എന്നും ദിലീപ് ചോദിക്കുന്നു.

  ദയവ് ചെയ്തു തെറി വിളിക്കരുത് ഞാനോ മോഹൻലാലോ അല്ല ബിഗ്‌ബോസ് ; രജിത്ത് ആർമിയോട് ശ്രീകാന്ത് മുരളി

വിവാഹ മോചന സമയത്ത് നല്ല സമ്മർദ്ദം ഉണ്ടായെന്നും പരിഭവം പറഞ്ഞവരും സമാധാനിപ്പിക്കാൻ വന്നവരും ഒന്നും കൂടെയിലായിരുന്നു മീനാക്ഷി വളർന്നു വരുന്ന ആശങ്കയും തനിക്ക് ഉണ്ടായിരുന്നുവെന്നും ദിലീപ് പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഒരുപാട് നിർബന്ധിച്ചത് കൊണ്ടാണ് താൻ കാവ്യയെ വിവാഹം കഴിച്ചതെന്നും മീനാക്ഷി എപ്പോളും അച്ഛൻ എപ്പോളാണ് വീട്ടിലേക്ക് വരുമെന്ന് ചോദിക്കുമായിരുന്നു അതുകൊണ്ട് ഷൂട്ടിംഗ് ലൊക്കേഷനിൽ നിൽക്കാൻ കഴിഞ്ഞില്ലെന്നും ദിലീപ് പറയുന്നു. രണ്ടവർഷത്തോളം തന്റെ സഹോദരി വീടും കുടുബവും ഉപേക്ഷിച്ചു തന്റെ മകൾക്ക് ഒപ്പം വീട്ടിൽ വന്നു നിന്നെന്നു മറ്റുളവർ തനിക്ക് വേണ്ടി ബുദ്ധിമുട്ടുമത് ഒരുപാട് വിഷമം ഉണ്ടാക്കിയെന്നും ദിലീപ് പറയുന്നു.

ഇതേ സമയം കാവ്യ വിവാഹ മോചനം കഴിഞ്ഞു നിൽകുകയിയിരുന്നു. താൻ കാരണമാണ് കാവ്യയുടെ ബന്ധം പിരിഞ്ഞതെന്ന് പലരുടെയും പരാതി ഉയർന്നിരിന്നു. വിവാഹം വേണ്ടന്ന രീതിയിൽ താനും അമ്മയും മക്കളും മാത്രമായിരുന്നു ഒന്നര വർഷത്തിൽ ജീവിതം എന്നാൽ കാവ്യയെ വിവാഹം കഴിക്കാൻ എല്ലാവരും നിർബന്ധിപ്പിച്ചപ്പോൾ മകളും കാവ്യയുമായി വിവാഹത്തിന് സമ്മതിച്ചെന്നും അങ്ങനെയാണ് വിവാഹം നടന്നതെന്നും ദിലീപ് പറയുന്നു.

Latest news
POPPULAR NEWS