മഞ്ജു ചേച്ചിയുടെ ആരാധികയാണ് ഞാൻ, ഞങ്ങൾക്കിടയിൽ ഒരിക്കലും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടില്ല; മഞ്ജു വാര്യരെ കുറിച്ച് കാവ്യാ മാധവൻ

വർഷങ്ങളായി മലയാള സിനിമയുടെ നിറസാന്നിധ്യമായിരുന്നു മഞ്ജു വാരിയരും, കാവ്യ മാധവനും. മഞ്ജുവുമായുള്ള ബന്ധം ഒഴിഞ്ഞ ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചതോടെ മഞ്ജു വാരിയരും കാവ്യയും തമ്മിൽ പ്രശനങ്ങൾ രൂക്ഷമായെന്ന് സോഷ്യൽ മീഡിയകളിൽ വാർത്തകൾ വന്നിരുന്നു. കാവ്യയുടെ ആദ്യ വിവാഹം കഴിയുന്നതിന് മുൻപേയുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുമായി ഒരുതരത്തിലുള്ള പ്രശനങ്ങളില്ലന്നും കാവ്യ പറയുന്നു.

ഒരു സ്വകര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇ കാര്യങ്ങൾ തുറന്ന് പറയുന്നത്. സിനിമയിൽ മഞ്ജു ചേച്ചി എത്തുന്നതിന് മുൻപേ ആർട്ടിസ്റ് എന്ന നിലയിൽ ഏറെ ഇഷ്ടമായിരുന്നുവെന്നും എന്നാൽ ഒരു സ്ത്രീ എന്ന നിലയിലും ഭാര്യ എന്ന നിലയിലും മഞ്ജു വാരിയറിന്റെ കടുത്ത ആരാധിക കൂടിയാണ് താനെന്നാണ് കാവ്യ പറയുന്നത്. മഞ്ജു ചേച്ചിയുമായി അടുത്ത ബന്ധമുണ്ടെന്നും ഫോണിൽ വിളിക്കാറുണ്ടെന്നും കാവ്യ പറയുന്നു.വളരെ അപ്പൂർവമായി മാത്രമേ നേരിട്ട് കാണാറുള്ളു എന്നാലും പിറന്നാൾ സമയത്ത് വിഷ് ചെയ്യാൻ മറക്കില്ലന്നും കല്യാണം, ഫങ്ങ്ഷൻ എന്നിവ വരുമ്പോഴാണ് നേരിട്ട് കാണാറുള്ളതെന്നും താരം പറയുന്നു. ഇതുവരെ തെറ്റിദ്ധാരണ തങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടില്ലെന്നും അങ്ങനെ വല്ലോം ഉണ്ടായിരുന്നേൽ താൻ നേരത്തെ അറിഞ്ഞേനെയെന്നും കാവ്യ പറയുന്നു. ആര്ടിസ്റ്റിന് ഉപരിയായി ചേച്ചിയെ പോലെയാണ് മഞ്ജുവെന്നും, വിവാഹ ശേഷം അഭിനയം നിർത്തിയത് കൊണ്ട് ഇന്നും മഞ്ജു ചേച്ചിയെ എല്ലാവരും ഓർക്കുന്നു ഒരുപക്ഷേ തിരിച്ചു വന്നിരുന്നേൽ ഇ വില ലഭിക്കില്ലായിരുന്നുവെന്നും കാവ്യ അഭിപ്രായപ്പെടുന്നു.

കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരാളാണ് മഞ്ജു ചേച്ചി അതിനാലാണ് അഭിനയം നിർത്തിയത്. മഞ്ജു ചേച്ചി ഫോൺ വിളിക്കുമ്പോൾ സിനിമയെ പറ്റി സംസാരിക്കാറില്ലനും പകരം അമ്മയ്ക്കും അച്ഛനും സുഖമാണോ തുടങ്ങിയ കാര്യങ്ങളാണ് ചോദിക്കാറുള്ളതെന്നും കാവ്യ പറയുന്നു. ഭാവി വരനെ പറ്റി അഭിമുഖത്തിൽ കാവ്യയോട് ചോദിച്ചപ്പോൾ വരനെ സംബന്ധിച്ച് വലിയ സങ്കൽപ്പങ്ങളില്ലാന്നും സിനിമ മേഖലയിൽ നിന്നും കല്യാണം കഴിക്കുന്നത് റിസ്കാണെന്ന് കരുതിയാവും അമ്മയും അച്ഛനും തനിക്ക് വരനെ നോക്കിയില്ലന്നും, സിനിമയിൽ നിന്നും വിവാഹം കഴിച്ച പലരും ബന്ധം പല കുഴപ്പങ്ങൾ കാരണം ബന്ധം പിരിയാറുണ്ടെന്നും ചിലർ മാത്രമാണ് പരസ്പരം മനസിലാക്കി മുന്നിട്ടു പോകുന്നതെന്നും താരം പറയുന്നു