മണിമലയാറ്റിൽ കുളിക്കാൻ പോയ ഓമനയമ്മ ആറ്റിലൂടെ ഒഴുകിയത് 50 കിലോമീറ്ററോളം; രക്ഷപ്പെടുത്തിയത് തിരുവല്ലയിൽ നിന്നും മത്സ്യത്തൊഴിലാളികൾ

കോട്ടയം: മണിമലയാറ്റിൽ വീണ വയോധിക ഒഴുക്കിലൂടെ സഞ്ചരിച്ചത് 50 കിലോമീറ്റർ ദൂരം. തുടർന്ന് ഇവരെ രക്ഷപ്പെടുത്തിയത് തിരുവല്ലയിൽ നിന്നുമാണ്. കോട്ടയം മണിമല തൊട്ടിയിൽ ഓമന സുരേന്ദ്രനാണ് നദിയിൽ വീണ് ശക്തമായ ഒഴുക്കിൽ പെട്ടത്. മണിമലയാറ്റിൽ നിന്നും 50 കിലോമീറ്ററോളം ദൂരമുള്ള തിരുവല്ലയ്ക്ക് സമീപത്തുനിന്നും വള്ളക്കാരാണ് ഓമനയെ രക്ഷിച്ചത്. ഇന്നലെ രാവിലെ മുതലാണ് ഓമനയെ കാണാതായത്. ഇതിനെ തുടർന്ന് മകൻ രാജേഷ് മണിമല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി മടങ്ങവേ കുറെ കഴിഞ്ഞപ്പോൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും അമ്മയിവിടെയുണ്ടെന്ന് അറിയിച്ചുകൊണ്ട് ഫോൺ എത്തുകയായിരുന്നു.

ഇന്നലെ രാവിലെ ഒൻപതരയോടെ തിരുവല്ല കുറ്റൂറിനു സമീപത്തായുള്ള മണിമല നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിനു സമീപത്ത് വെച്ച് ഒരാൾ നദിയിലൂടെ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് ഉറങ്ങുകയായിരുന്നു. രാവിലെ പത്തരയ്ക്ക് തിരുമൂലപുരം വെളിയം കടവിന് സമീപത്തുവച്ച് മത്സ്യത്തൊഴിലാളികളായ തിരുമൂലപുരം തയ്യിൽ പള്ളത്ത് റെജിയും ബന്ധുവായ ജോയി വർഗീസും ചേർന്ന് ഓമനയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓമനയ്ക്ക് ബോധം തിരികെ വന്നപ്പോൾ ആശുപത്രി അധികൃതരെ സ്വന്തം മേൽവിലാസം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് മകൻ സ്ഥലത്തെത്തുകയും ഓമനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

  ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുമെന്ന് പറഞ്ഞ് ഗായത്രിയുമായി അടുത്തു ; യുവതിയെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മണിമലയാറ്റിൽ രാവിലെ കുളിക്കാൻ പോയപ്പോൾ കാൽവഴുതി വീണതാണെന്നാണ് ഓമന പറയുന്നത്. ആറിന്റെ തീരത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. എന്നാൽ നന്നായി നീന്തൽ അറിയാവുന്നത് കൊണ്ടാണ് ഇത്രയും ദൂരം ഒഴുകിവന്നിട്ടും രക്ഷപ്പെട്ടത്. ആറ്റിൽ രാവിലെ തുണി കഴുകുന്നതിനിടയിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നും വീണതിനെതുടർന്ന് ആറ്റിൽ കിടന്ന മുളയിൽ തലയിൽ ഇടുകയും ചെയ്തിരുന്നു. തുടർന്ന് ഒഴുക്കിൽപ്പെട്ടതോടെ ഈ മുളയിൽപിടിച്ചു കിടന്നതായും പറയുന്നു. താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ന്യൂറോ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഓമന അപകടനില തരണം ചെയ്തതായും പറയുന്നു. മണിക്കൂറോളം വെള്ളത്തിൽ കടന്നതിനു ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർ പി കെ ബാലകൃഷ്ണൻ പറഞ്ഞു.

Latest news
POPPULAR NEWS