തിരുവനന്തപുരം : മതം മാറി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന യുവതികളെ തിരിച്ച് കൊണ്ട് വരുന്നത് സുരക്ഷാ ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും നിലപാട് എടുക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളി യുവതികളിൽ ഒരാളായ നിമിഷ ഫാത്തിമയുടെ മാതാവ് നിമിഷ ഫാത്തിമയെ തിരികെ ഇന്ത്യയിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ സഹായം തേടുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ് ഇതെന്നും ഈ പറയുന്ന യുവതികൾ അവിടെ ജയിലിൽ ആണെന്നും ഇന്ത്യയിലേക്ക് വരാൻ അവർ തയ്യാറാണോ എന്നാണ് അറിയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഫ്ഘാൻ ജയിലിൽ കഴിയുന്ന യുവതികൾ ചാവേർ ആക്രമണങ്ങൾക്ക് പരിശീലനം ലഭിച്ചവരാണെന്നും. ഇന്ത്യയിലെത്തിയാൽ ഇവർ രാജ്യ സുരക്ഷയ്ക്കു ഭീഷണിയാകുമെന്നും രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യക്ക് യുവതികളെ കൈമാറാൻ അഫ്ഘാൻ തയ്യാറാണെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ ഇക്കാര്യത്തിൽ നിലപാട് അറിയിച്ചിട്ടില്ല.