മതപരമായ ചികിത്സയെ തുടർന്ന് വൈദ്യചികിത്സ ലഭിക്കാതെ പെൺകുട്ടി മരിച്ചു

കണ്ണൂർ : പനി ബാധിച്ച് അവശ നിലയിലായ പെൺകുട്ടി ചികിത്സ കിട്ടാതെ മരിച്ചു. സിറ്റി നാലുവയൽ സാബിറയുടെയും അബ്ദുൽ സത്താറിന്റെയും മകൾ എം എ ഫാത്തിമ (11) ആണ് മരിച്ചത്. മതപരമായ കാരണങ്ങളാൽ വൈദ്യചികിത്സ നല്കാത്തതാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നാണ് വിവരം.

മൂന്ന് ദിവസമായി വീട്ടിൽ കഴിയുകയായിരുന്ന പെൺകുട്ടിക്ക് മതപരമായ ചികിത്സ മാത്രമാണ് നൽകിയത്. ഇതാണ് ആരോഗ്യ നില വഷളാകാൻ കാരണമായത്. ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

  ജിഹാദികൾക്ക് മുൻപിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ ക്രിസ്ത്യൻ നേതാക്കളെ വേട്ടയാടുന്നു ; പിസി ജോർജിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ

സംഭവത്തിൽ പിതൃസഹോദരൻ പോലീസിൽ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Latest news
POPPULAR NEWS