മതസൗഹാർദ്ദം തകർക്കാതിരിക്കാൻ വർഗീയ കൂട്ടക്കൊ-ല നിങ്ങൾ ആഘോഷിക്കരുത്. കൊ-ലയാളികളെ വീരപുരുഷൻമാരായി പ്രദർശിപ്പിക്കരുത്; സന്ദീപ് വാര്യർ

പ്രിത്വിരാജിനെ നായകനാക്കി ആഷിഖ് അബു ചെയ്യുന്ന വാരിയംകുന്നിൻ എന്ന സിനിമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. നാട്ടിലെ മതസൗഹാർദ്ദം ഇത്തരം വർഗീയ കൂട്ടക്കൊ-ല ആഘോഷമാക്കരുതെന്നും കൊ-ലയാളികളെ വീരപരുഷന്മാരായി ചിത്രികരിക്കുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

1921 മാപ്പിള ലഹളയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കട്ടെ. ചർച്ചകളിൽ ഒരു മാറ്റം ശ്രദ്ധിച്ചത്, ചിലർ അതിനെ കാർഷിക കലാ-പം എന്നും മറ്റുചിലർ സ്വാതന്ത്ര്യസമരം എന്നും പറയുമ്പോൾ തന്നെ നിരപരാധികളായ ഹിന്ദുക്കളെ, സ്ത്രീകളെയും കുട്ടികളെയും അടക്കം കൂട്ടക്കൊ-ല ചെയ്തെന്നും ഹിന്ദു സ്ത്രീകളെ ബലാ-ത്സംഗം ചെയ്തെന്നും ബലമായി മതപരിവർത്തനം ചെയ്തെന്നും സമ്മതിക്കാൻ തുടങ്ങിയിട്ടുണ്ട്. ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ ഖണ്ഡിക്കാൻ തുടങ്ങിയപ്പോൾ ഗത്യന്തരമില്ലാതെ അപഭ്രംശം സംഭവിച്ചു എന്നൊക്കെ സമ്മതിക്കാൻ തുടങ്ങിയത് ശുഭോദർക്കമാണ്. ചർച്ച മുന്നോട്ടു പോകട്ടെ. നൂറു വർഷത്തിനിപ്പുറം ഇരകൾക്ക് നീതി ലഭിക്കാൻ പോവുകയാണ്.

നിരപരാധികളായ ഹിന്ദുക്കൾ 1921 ൽ കൂട്ടക്കൊ-ല ചെയ്യപ്പെട്ടു എന്ന ചരിത്ര വസ്തുത പുതിയ തലമുറയ്ക്ക് മുന്നിലും അനാവൃതമാവുകയാണ്. പിൽക്കാലത്ത് ഇൻറർനെറ്റ് എന്നൊരു സംഗതി വരുമെന്നും ഗാന്ധിജി മുതൽ അംബേദ്കർ വരെ പറഞ്ഞ കാര്യങ്ങളും ആനി ബസൻറ് റിപ്പോർട്ടും ലോകത്തെമ്പാടുമുള്ള ചരിത്രരേഖകളും പുറത്തുവരുമെന്നും ജനങ്ങൾക്കവ ലഭ്യമാകുമെന്നും ഇഎംഎസ് അറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹം ഇതിനെ കാർഷിക കലാപമെന്ന് വ്യാഖ്യാനിക്കുമായിരുന്നില്ല.

  സ്വർണ്ണക്കടത്ത് കേസ്; അനിൽ നമ്പ്യാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു

സ്വാതന്ത്ര്യസമരമായിരുന്നെങ്കിൽ / കാർഷിക സമരമായിരുന്നെങ്കിൽ എന്തിന് ഒരു മതവിഭാഗത്തെ കൂട്ടക്കൊ-ല ചെയ്യണം ? സ്വാതന്ത്ര്യ സമരത്തിൽ / കാർഷിക സമരത്തിൽ എന്തിനാണ് മതപരിവർത്തനം? സ്വാതന്ത്ര്യ സമരത്തിൽ / കാർഷിക സമരത്തിൽ എന്തിനാണ് ബലാത്സംഗം? ഈ ചോദ്യങ്ങൾക്ക് ഒരാൾക്കും ഉത്തരവുമില്ല.
1921 ൽ കലാപകാരികൾ ഹിന്ദു കൂട്ടക്കൊ-ല നടത്തിയതിന്, ഹിന്ദു സ്ത്രീകളെ മാനഭം-ഗപ്പെടുത്തിയതിന് , ബലമായി മതപരിവർത്തനം നടത്തിയതിന് ഇന്നത്തെ തലമുറയിലെ ഒരാളും ഉത്തരവാദിയല്ല. ഇന്നത്തെ തലമുറയിലെ ഒരാളെയും കുറ്റപ്പെടുത്താനും ഉദ്ദേശിക്കുന്നില്ല.

എന്നാൽ ഇന്നത്തെ തലമുറ ചെയ്യേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. നമ്മുടെ നാട്ടിലെ മതസൗഹാർദ്ദം തകർക്കാതിരിക്കാൻ വർഗീയ കൂട്ടക്കൊല നിങ്ങൾ ആഘോഷിക്കരുത്. കൊ-ലയാളികളെ വീരപുരുഷൻമാരായി പ്രദർശിപ്പിക്കരുത്. ആ സാമാന്യനീതിയെങ്കിലും ഇരകൾ അർഹിക്കുന്നു. എന്തിനാണ് ഇരകളാക്കപ്പെട്ടവരുടെ പിൻതലമുറയുടെ മുറിവിൽ മുളകരച്ച് തേക്കുന്നത് ?

Latest news
POPPULAR NEWS