മതാചാരങ്ങളെക്കാൾ വലുത് മനുഷ്യന്റെ ജീവൻ ; ബക്രീദിനോട് അനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ന്യുഡൽഹി : മതാചാരങ്ങളെക്കാൾ വലുത് മനുഷ്യന്റെ ജീവൻ. ബക്രീദിനോട് അനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ബക്രീദിന് ഇളവ് നൽകിയത് ചോദ്യം ചെയ്ത് നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്.

കോവിഡ് വ്യാപനം കൂടുതലായ സാഹചര്യത്തിൽ മൂന്ന് ദിവസം ഇളവ് നൽകിയത് ഗുരുതരമായ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ മതത്തിന്റെയോ മറ്റെന്തിങ്കിലുമോ സമ്മർദ്ദത്തിന്റെ പേരിൽ തടസപ്പെടുത്തരുതെന്നും കോടതി പറഞ്ഞു. ഈ നൽകിയ ഇളവുകൾ കാരണം രോഗവ്യാപനം കൂടിയാൽ കേരളം വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

  രാജി ആവശ്യപ്പെട്ട ഒൻപത് വൈസ് ചാൻസിലർമാരോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Latest news
POPPULAR NEWS