മദ്യം ഓൺലൈൻ വഴി ലഭ്യമാക്കണം എന്ന് ആവിശ്യപ്പെട്ട് ഹർജി നൽകിയ ആൾക്ക് അരലക്ഷം രൂപ പിഴ

കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ മദ്യം ഓൺലൈൻ വഴി ലഭ്യമാക്കണമെന്ന ഹർജി കോടതി തള്ളുകയും ഹർജിക്കാരന് പിഴ ഈടാക്കുകയും ചെയ്തു. അമ്പതിനായിരം രൂപയാണ് ഇയാൾക്ക് പിഴ നൽകിയിരിക്കുന്നത്. ആ​ലു​വ സ്വ​ദേ​ശി ജി. ​ജ്യോ​തി​ഷാ​ണ് മ​ദ്യം ഓ​ണ്‍​ലൈ​നി​ല്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യു​മാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മദ്യം ആവിശ്യവസ്തു അല്ലെന്നും ഹർജിക്കാരൻ കോടതിയുടെ വിലപ്പെട്ട സമയം കളയുകയും പരിഹസിക്കുകയുമാണ് ചെയ്തതെന്നും കോടതി പറഞ്ഞു.