കൊറോണ വൈറസ് പടരുന്നതിനെ തുടർന്ന് മദ്യഷോപ്പുകൾ അടച്ചിട്ടതിനാൽ മദ്യം ലഭിക്കാതെ അസ്വസ്ഥനായിരുന്നു തമിഴ് നാട് സ്വദേശിയായ 35 കാരൻ. കോയമ്പത്തൂരിൽ ഗ്യാസ് സിലിണ്ടർ ഡെലിവറിയിൽ ജോലി ചെയ്തു കൊണ്ടിരുന്ന ആളായിരുന്നു ഇദ്ദേഹം. സ്ഥിരമായി മദ്യപിക്കുന്ന ഇയാൾക്ക് രണ്ടാഴ്ചയായി മദ്യം ലഭിക്കാതെ വന്നതിനെ തുടർന്ന് അസ്വസ്ഥത അനുഭവിച്ചിരുന്നതായി പോലീസും വീട്ടുകാരും പറയുന്നു. ഇന്നലെ രാവിലെ അബോധാവസ്ഥയിൽ കണ്ട ഇയാളെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇത്തരത്തിൽ രാജ്യത്ത് പലസംസ്ഥാനങ്ങളിലായി മദ്യം ലഭിക്കാത്തതിനെ തുടർന്ന് നിരവധി ആളുകൾ ആത്മഹത്യ ചെയ്യുകയും ഉണ്ടായിട്ടുണ്ട്. കൂടാതെ തമിഴ് നാട്ടിൽ മദ്യത്തിന് പകരമായി സോഡാ ചേർത്ത് ആഫ്റ്റർ ഷേവ് ലോഷൻ കുടിച്ച രണ്ടു പേരും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.