മദ്യം കിട്ടാത്തവർക്ക് വേണ്ടി യൂട്യൂബ് നോക്കി വാറ്റ് നിർമാണം, ആരോഗ്യ പ്രവർത്തകൻ കണ്ണൂരിൽ റെയ്‌ഡിൽ കുടുങ്ങി

കൊറോണ പടരുന്ന സാഹചര്യത്തിൽ മദ്യശാലകൾ കേരളം അടച്ചു ഇട്ടതിനെ തുടർന്ന് മദ്യം കിട്ടാത്തവർക്ക് വേണ്ടി വാറ്റ് നിർമാണം നടത്തിയ സുഹൃത്തും ആരോഗ്യ പ്രവർത്തകനും എക്‌സൈസ് റൈഡിൽ കുടുങ്ങി. ഇരുവരും യൂട്യൂബിൽ നോക്കിയാണ് വാറ്റ് നിർമാണം നടത്തിയിരുന്നത്. വീടിന് പിന്നിൽ വാറ്റ് നിർമാണത്തിന് വേണ്ടി ഷെഡും ഇവർ ഉണ്ടാക്കിയിരുന്നു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എക്‌സൈസ് സംഘം വീട് കേന്ദ്രികരിച്ചു അന്വേഷണം നടത്തി വരുകയായിരുന്നു. ആരോഗ്യ പ്രവർത്തകനായ കെ പി ആരിഫ് (30) ഡ്രൈവറായ രാജീവൻ (44) എന്നിവരാണ് പിടിയിലായത്. വൻ രീതിയിൽ വാറ്റ് വില്പന നടത്തിയ ഇരുവരെയും എക്‌സൈസ് പിടിക്കുമ്പോൾ 130 ലിറ്റർ വാഷ് കൈവശം ഉണ്ടായിരിന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരരെയും ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചു.