തിരുവനന്തപുരം : മദ്യം വാങ്ങാനെത്തിയ ആളോട് സർക്കാർ നിർദേശ പ്രകാരം വാക്സിൻ സർട്ടിഫിക്കറ്റ് ആവിശ്യപെട്ടപ്പോൾ തുണി പൊക്കി കാണിച്ചതായി പരാതി. ആലപ്പുഴ ബെവ്കോ മദ്യവില്പനശാലയിലാണ് സംഭവം നടന്നത്. മദ്യം വാങ്ങുവാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന് പിന്നാലെയാണ് ജീവനക്കാരന് നേരെ മധ്യവയസ്‌കൻ തുണി പൊക്കി കാണിച്ചത്.
അതേസമയം സർക്കാർ നിബന്ധന പ്രകാരം ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ളവർ,രണ്ട് ഡോസ് വാക്സിൻ എടുത്തവർ,രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് എടുത്തവർ,72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ., എന്നിവർക്ക് മാത്രമാണ് മദ്യശാലകളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.