മദ്യം വേണ്ടവർക്ക് രഹസ്യകോഡ് ചപ്പാത്തി ; സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ മദ്ധ്യവിൽപ്പന

കോവിഡ് 19 പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുവാണ്. മദ്യപാനികൾ ഏറെയുള്ള കേരളത്തിൽ മദ്യ വില്പന നിർത്തി വെച്ചതിന് ശേഷ എക്‌സൈസിന്റെ കണ്ണ് വെട്ടിച്ച് നിരവധി ആളുകളാണ് വ്യാജ മദ്യം ഉണ്ടാകുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. എന്നാൽ സന്നദ്ധ പ്രവർത്തനത്തിന്റെ പേരിൽ സാനിറ്റൈസർ കലർത്തി മദ്യം വില്പന നടത്തിയ തിരുവനന്തപുരം സ്വദേശിയായ സന്നദ്ധ പ്രവർത്തകനെ അറസ്റ്റ് ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

ചപ്പാത്തി എന്ന കോഡ് ഉപയോഗിച്ചാണ് വർക്കല സ്വദേശി സജിൻ ബൈക്കിൽ സാനിറ്റൈസർ കലർത്തിയ മദ്യം വില്പന നടത്തിയത്. ഇദൈയിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങിയ ശേഷം വൈറ്റ് റം വോഡ്ക എന്നിവ മിക്സ്‌ ചെയ്ത് 1600 രൂപ വീതം ലിറ്ററിന് ഇട്ടാക്കി ചപ്പാത്തി എന്ന കോഡ് ഉപയോഗിച്ച് ഇയാൾ വില്പന നടത്തുന്നതിന്റെ ഇടയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും 5 ലക്ഷം രൂപയുടെ സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ

ലോക്ക് ഡൗണിന് ശേഷം സ്ഥിരമായി തുമ്പയിലെ വീട്ടിൽ വെച്ച് ചാരായം വാറ്റുന്ന ഇയാളെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങളായി നടന്ന് വരുന്ന വില്പനയിൽ സന്നദ്ധ സേവനം എന്ന നിലയിലാണ് പ്രവർത്തനം നടത്തി വന്നത്. പോലീസിനെ നിരന്തരം കബളിപ്പിച്ച ഇയാളുടെ വീട്ടിൽ നിന്നും ചാരായം നിർമിക്കാൻ ഉപയോഗിച്ച സാധനങ്ങൾ പിടിച്ചെടിത്തിട്ടുണ്ട്.

Latest news
POPPULAR NEWS