മദ്യപിക്കുന്നതിനിടയിൽ പാമ്പ് കയറി വന്നു, പിടികൂടി ചുട്ട് തിന്നു ; ശംഖുവരയനെ ടച്ചിങ്‌സ് ആക്കിയ യുവാക്കൾ ആശുപത്രിയിൽ

ഛത്തീസ്ഗഡ് : റായ്പൂരിൽ മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ട് കഴിച്ച രണ്ട് യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യത്തിന് ടച്ചിങ്‌സ് ആയി ഉഗ്രവിഷമുള്ള ശംഖുവരയൻ പാമ്പിനെ ചുട്ട് കഴിച്ച ഗുഡ്ഡു ആനന്ദ്,രാജു ജാങ്ടെ എന്നിവരെയാണ് ആശുപത്രിൽ പ്രവേശിപ്പിച്ചത്.

കോർബ ജില്ലാ സ്വദേശികളായ ഇരുവരും മദ്യം കഴിക്കുന്നുന്നതിനിടയിൽ അടുത്ത് വന്ന പാമ്പിനെ പിടികൂടി ചുട്ട് തിന്നുകയായിരുന്നു. ശംഖുവരയൻ പാമ്പിന്റെ തലയും വാലുമാണ് ഇവർ ടച്ചിങ്‌സ് ആയി ഉപയോഗിച്ചത്. പാമ്പിനെ കഴിച്ചതിന് തൊട്ട് പിന്നാലെ ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വീട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

  ചൈനയിൽ നിന്നും പാക്കിസ്ഥാനിലേക്ക് കടത്താൻ ശ്രമിച്ച വിക്ഷേപണ ഉപകരണങ്ങളെന്നു സംശയം, ഇന്ത്യ കപ്പൽ പിടിച്ചെടുത്തു

Latest news
POPPULAR NEWS