മദ്യപിച്ച് ലക്ക് കെട്ട് കാർ ഓടിച്ചതിന് ആറസ്റ്റിലായ സീരിയൽ നടി സംഗീത ഇപ്പോൾ പഴയ സംഗീതയല്ല സീരിയൽ അഭിനയം നിർത്തിയ താരം ഇപ്പോൾ കഥയെഴുതുകയാണ്

ഒരുകാലത്ത് മിനി സ്‌ക്രീനുകളിൽ തിളങ്ങി നിന്ന താരമാണ് സംഗീത മോഹൻ. അക്കാലത്ത് സംഗീത മോഹനിലാത്ത സീരിയലുകൾ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. ഏഷ്യാനെറ്റും മറ്റും വരുന്നതിന് മുൻപ് തന്നെ ദൂരദർശൻ സീരിയലുകളിൽ സംഗീത മോഹൻ താരമായിരുന്നു ജ്വാലയായി എന്ന ഹിറ്റ് സീരിയലിലും അതിന്റെ രണ്ടാം ഭാഗമായ വീണ്ടും ജ്വാലയായി എന്ന സീരിയലിലും താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ദൂരദർശന്റെ നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

സീരിയലുകളിൽ സജീവമായി നിൽക്കുമ്പോഴാണ് സംഗീത മോഹനെ മദ്യപിച്ഛ് ലക്ക് കെട്ട് കാർ ഓടിച്ച കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. മദ്യപിച്ച് കാർ ഓടിച്ച സംഗീത മോഹൻ പിടിക്കപ്പെട്ടപ്പോൾ പോലീസുകാർക്കെതിരെ കയർത്ത് സംസാരിക്കുകയും ചെയ്തിരുന്നു. അതിന്റെ വീഡിയോ ദൃശ്യങ്ങൾ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു.

  സിനിമയിൽ നിന്നല്ല പുറത്ത് നിന്നുള്ളവരാണ് തന്നെ ചതിച്ചത് ; അതെനിക്ക് പറ്റിയ തെറ്റായിരുന്നെന്ന് മൈഥിലി

മദ്യപിച്ച് കാർ ഒട്ടിച്ച് അറസ്റിലായതിന് ശേഷം താരം സീരിയലുകളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ സീരിയൽ അഭിനയം മാത്രമാണ് താൻ ഉപേക്ഷിച്ചതെന്നും ഇപ്പോഴും താൻ സീരിയലുകളുടെ ഭാഗമാണെന്നും സംഗീത മോഹൻ പറയുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ ഹിറ്റ് സീരിയലുകൾക്ക് തിരക്കഥ എഴുതുകയാണ് സംഗീത ഇപ്പോൾ. കുടുംബ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളായ ആത്മ സഖി,വാസ്തവം,സീത കല്ല്യാണം തുടങ്ങി അഞ്ചിലധീകം സീരിയലുകൾക്ക് താരം ഇതിനോടകം തിരക്കഥ എഴുതി കഴിഞ്ഞു. അഭിനയ ജീവിതത്തിലേക്ക് ഇനിയൊരു മടക്കമുണ്ടാകുമോ എന്ന ചോദ്യത്തിന് എല്ലാം ദൈവ നിശ്ചയമാണെന്നാണ് സംഗീത മോഹന്റെ മറുപടി.
sangeetha mohan

Latest news
POPPULAR NEWS