പിഞ്ചുബാലികയെ മധുരപലഹാരം നൽകാമെന്ന് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയും ക്രൂ-രമായ രീതിയിൽ പീ-ഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് പാട്യാല ജില്ലയിലെ സമാന ബ്ലോക്കിൽ നിന്നും അയൽവാസിയായ 22 കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മധുരപലഹാരം നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയും സമീപത്തെ ഒഴിഞ്ഞ പാടപ്രദേശത്ത് വെച്ച് കുട്ടിയെ അതിക്രൂ-രമായ രീതിയിൽ യുവാവ് പീ-ഡനത്തിന് ഇരയാക്കുകയായിരുന്നു.
പീ-ഡന ശേഷം സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് കുട്ടിയോട് ഇയാൾ ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സാദര സാമ്ന പോലീസ് കേസെടുത്തു. യുവാവിനെതിരെ പോസ്കോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിച്ചതായും പോലീസ് ഇൻസ്പെക്ടർ സന്ദീപ് അറിയിച്ചിട്ടുണ്ട്.