മധുരമായി സംസാരിക്കും, പണം എത്രയാണെന്നും ലാഭമെത്രയാണെന്നും പറഞ്ഞ് ഉറപ്പിക്കും ; യുവതികൾ അടങ്ങുന്ന തട്ടിപ്പ് സംഘത്തിലെ മൂന്നാം പ്രതിയും അറസ്റ്റിൽ

അഞ്ചൽ : കാസർഗോഡ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നോട്ടിരട്ടിപ്പ് സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. കാസർഗോഡ് പടുപ്പ് സ്വദേശിനി സോളി ജോസഫ് (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം നോട്ടിരട്ടിപ്പ് സംഘത്തിലെ സ്ത്രീ ഉൾപ്പടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പണം ഇരട്ടിപ്പിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടര കോടി രൂപയോളമാണ് സംഘം തട്ടിയെടുത്തത്. ഏരൂർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതികൾ അടങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

  യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം റിസോട്ടിൽ എത്തിച്ച് പീഡിപ്പിച്ചു ; മോഡൽ അറസ്റ്റിൽ

പണം ഇരട്ടിപ്പിനായി ആളുകളെ കണ്ടെത്തുകയും അവരുമായി ബന്ധം സ്ഥാപിച്ച് പണം വാങ്ങുകയും ചെയ്യുന്നത് സംഘത്തിലെ യുവതികളായിരുന്നു. മധുരമായി സംസാരിച്ചാണ് ഇവർ ആളുകളെ വലയിലാക്കിയിരുന്നത്. സംഘത്തിലെ രണ്ട് പേര് അറസ്റിലായതിന് പിന്നാലെ ഒളിവിൽ കഴിയുകയായിരുന്നു സോളി ജോസഫ്.

Latest news
POPPULAR NEWS