മധ്യപ്രദേശ് സർക്കാർ വീഴുമോ? മുഴുവൻ മന്ത്രിമാരും രാജിവെച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ കമൽനാഥ് മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു. എന്നാൽ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മധ്യപ്രദേശ് കോൺഗ്രസ്‌ നേതൃത്വം. ഇതിനെ തുടർന്ന് ആറോളം മന്ത്രമാരെയും 18 എം എൽ എമാരെയും ബാംഗ്ളൂരിലുള്ള റിസോർട്ടിലേക്ക് മാറ്റി. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. എന്നാൽ 23 എം എൽ എമാരുടെ പിന്തുണയെ അദ്ദേഹത്തിന് ലഭിച്ചിരുന്നുള്ളു. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയായി കമൽനാഥ് അധികാരത്തിലേക്കുക ആയിരുന്നു. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമാവുകയും ചെയ്തു.

  അച്ഛന്റെയും മകന്റെയും റോൾ മോഡൽ നരേന്ദ്രമോദി

കഴിഞ്ഞ മൂന്നു തവണ മധ്യപ്രദേശിൽ ബിജെപി സർക്കാരായിരുന്നു അധികാരത്തിലുള്ളത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനായിരുന്നു. എന്നാൽ ഇത്തവണ ബിജെപിയ്ക്ക് മധ്യപ്രദേശ് പിടിക്കാനായില്ല. കോൺഗ്രസ്‌ ഭൂരിപക്ഷം നേടിക്കൊണ്ട് അധികാരത്തിലെത്തുകയായിരുന്നു. എന്നാൽ തുടക്കം മുതലേ ഗ്രുപ്പ് വഴക്ക് നിലനിൽക്കുകയാണ്. ഇങ്ങനെ പോയാൽ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള സർക്കാർ എത്രനാൾ നീണ്ടുനിൽക്കുമെന്നുള്ള കാര്യത്തിലും സംശയങ്ങൾ ഉടലെടുക്കുന്നുണ്ട്.

Latest news
POPPULAR NEWS