മനഃസാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല; സ്വർണ്ണക്കടത്ത് കേസിൽ പ്രതികരവുമായി ആഷിഖ് അബു

തിരുവനന്തപുരം: സ്വർണ്ണകടത്തുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു രംഗത്ത്. മനസാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ പങ്കുവെച്ചുകൊണ്ടാണ് ആഷിഖ് അബു പ്രതികരിച്ചത്. സംഭവത്തിൽ കോടിയേരിയുടെ പ്രതികരണ കുറിപ്പ് ഇങ്ങനെ:-

സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണം. തെറ്റ് ചെയ്തവർ ആരായിരുന്നാലും രക്ഷപ്പെടാൻ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് ഗവൺമെൻ്റ് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആർക്കും എൽ ഡി എഫിൻ്റെ മോ, സർക്കാരിൻ്റെയോ ഒരു സഹായവും ലഭിക്കുകയില്ല. ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങൾ മാത്രമാണ്.
ഇപ്പോൾ അന്വേഷണം നടത്തുന്ന കേന്ദ്ര സർക്കാർ ഏജൻസിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

  എന്റെ സഖാവെ കെ കെ രമ ഫേസ്ബുക്കിൽ പങ്കുവെച്ച ടി പി ചന്ദ്രശേഖരന്റെ ചിത്രം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു വൈറലായി

Latest news
POPPULAR NEWS