മനസിന്‌ വേദനയുണ്ടാക്കിയ ഒരുപാടു സംഭവങ്ങൾ ജീവിതത്തിൽ നടന്നിട്ടുണ്ട് ; കഴിഞ്ഞ കാര്യങ്ങൾ ഒന്നും താൻ ഓർക്കാറില്ല ശാന്തി കൃഷ്ണ പറയുന്നു

നിദ്ര എന്ന ഭരതൻ ചിത്രത്തിലൂടെ മലയാളത്തിനു ലഭിച്ച നായികയാണ് ശാന്തി കൃഷ്ണ. ശേഷം നിരവധി മലയാള തമിഴ് സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന ശാന്തി കൃഷ്ണ പിന്നീട് ഗംഭീര തിരിച്ചു വരവ് നടത്തിയിരുന്നു. പഴയകാല ചിത്രങ്ങളിൽ നായിക വേഷത്തിൽ തിളങ്ങിയ താരം അമ്മ വേഷങ്ങൾ ചെയ്തുകൊണ്ടാണ് വീണ്ടും സിനിമയിൽ സജീവമായത്. ഇപ്പോൾ ഒരു ചാനലിന് നൽകിയ അഭിമുകത്തിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ പഴയകാല സിനിമകൾ ടീവിയിൽ വരുമ്പോ മക്കളെയൊക്കെ വിളിച്ചു കൂടെയിരുന്ന് കാണാറുണ്ട്. ചില സമയത്ത് ഡാൻസ് ഒക്കെ കാണുമ്പോൾ ചിരി വരാറുമുണ്ട്. മക്കളോട് പണ്ട് അമ്മ എങ്ങനെ ഉണ്ടായിരുന്നു എന്ന് കണ്ടോ എന്നൊക്കെ ചോദിക്കാറുണ്ട്.

കഥയേക്കാൾ ആൾക്കാർ ശ്രദ്ധിക്കുന്നതും ഓർത്തുവെക്കുന്നത് താൻ അഭിനയിച്ച സിനിമകളിലെയും പാട്ടുകളാണ്. മികച്ച പാട്ടുകൾ ഉണ്ടായിരുന്ന ഒരു പാട് സിനിമകൾ ചെയ്തിട്ടുണ്ട്. മനസിന്‌ വേദനയുണ്ടാക്കിയ ഒരുപാടു സംഭവങ്ങൾ ജീവിതത്തിൽ നടന്നിട്ടുണ്ട്. കഴിഞ്ഞ കാര്യങ്ങൾ ഒന്നും താൻ ഓർക്കാറില്ല. ഇപ്പോഴത്തെ കാലം ആസ്വദിക്കുക എന്നതാണ് തന്റെ പോളിസി. കഴിഞ്ഞുപോയ കാര്യങ്ങൾ ഇടയ്ക്ക് ഓര്മവരാറുണ്ട് എന്നാൽ അതൊക്കെ നിയന്ത്രിക്കാൻ തനിക്ക് പറ്റാറുണ്ട്. മെഡിറ്റേഷനിലൂടെ മനസിനെ നിയന്ത്രിക്കും. അന്ന് മനസിന്‌ വേദന തോന്നിയ കാര്യങ്ങൾ ഒക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരാറുണ്ടെന്നും ശാന്തി കൃഷ്ണ അഭിമുഖത്തിൽ പറഞ്ഞു.