Advertisements

മനുഷ്യചങ്ങല: ബിനോയ് വിശ്വത്തെയും ഡി രാജയും പോലീസ് കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ പങ്കെടുക്കാനെത്തിയ സിപിഐയുടെ ജനറൽ സെക്രട്ടറി ഡി രാജയും, രാജ്യസഭാ എംപിയായ ബിനോയ് വിശ്വത്തെയും ഡല്‍ഹി കസ്റ്റഡിയിലെടുത്തു പോലീസ്. മനുഷ്യ ചങ്ങലയിൽ പങ്കെടുക്കാനായി രാജ്ഘട്ടിൽ എത്തിയപ്പോഴാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

മനുഷ്യ ചങ്ങലയിൽ പങ്കെടുക്കാനാണ് ഞങ്ങൾ രാജ് ഘട്ടിൽ എത്തിയത്. മറ്റ് നേതാക്കൾക്കൊപ്പം എന്നെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഞങ്ങളെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് മനസ്സിലായിട്ടില്ലന്നും ഡി രാജ പറഞ്ഞതായി ദേശീയ വാർത്ത ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന് നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം നടന്നു. പ്രതിഷേധത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവർ പങ്കെടുത്തു.

Advertisements

- Advertisement -
Latest news
POPPULAR NEWS