Advertisements

മനുഷ്യ ശൃംഖലയുമായി വന്ന പിണറായി വിജയൻ പൊളിഞ്ഞു വീണ നവോദ്ധാന മതിലിന്റെ ബാക്കി പത്രമായ ആലപ്പുഴയിലെ കനൽ തരി മാത്രമെ ലോകസഭ തിരഞ്ഞെടുപ്പിൽ അവശേഷിച്ചുള്ളൂവെന്ന കാര്യം മറന്നുപോയോയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

സിപിഎമ്മിന്റെ മനുഷ്യ ശൃംഖലയെ ട്രോളിയും വിമർശിച്ചും കേന്ദ്രമന്ത്രി വി മുരളീധരൻ. കലോത്സവ വേദികളിൽ കുട്ടികളിറക്കുന്ന സ്ഥിരം നമ്പറുകൾ ഉണ്ടെന്നും അതുപോലെ സിപിഎം 20 വർഷത്തോളമായി പല പേരിൽ ഇറക്കുന്ന ഒരു നമ്പർ ഉണ്ടെന്നും, അതിനെ ശൃംഖലഖല, മതിൽ, സംഗമം എന്നൊക്കെ പറഞ്ഞു ജനങ്ങളെ പറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു. 70 ലക്ഷം പേരെ പങ്കെടുക്കാൻ സിപിഎം ശ്രമിച്ചു, എന്നാൽ അത് നടക്കില്ലെന്ന് കണ്ടപ്പോൾ കല്യാണമണ്ഡപത്തിൽ നിന്ന് വേറെ ആളെ എത്തിച്ചു ഒരു വിധത്തിൽ കാര്യങ്ങൾ നടത്തി. നിങ്ങൾ എത്രെ തലകുത്തി മറിഞ്ഞാലും കപട മുസ്ലിം സ്നേഹത്തിന്റെ മുഖംമുടി അഴിഞ്ഞു വീഴുമെന്നും ശ്രിംഖലക്കാരുടെ ചങ്ങലയുടെ കാണികൾക്ക് ഉറപ്പുണ്ടോയെന്നും അതോ ജനം ചങ്ങലയ്ക്ക് ഇടുമോ എന്നറിയാൻ നമുക്ക് കാത്തിരിക്കാമെന്നും വി മുരളീധരൻ പറഞ്ഞു.

Advertisements

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

കലോത്സവ വേദികളിൽ മിമിക്രി മത്സരം നടക്കുമ്പോൾ സ്ഥിരം നമ്പറുകളാണ് മിക്ക കുട്ടികളും അവതരിപ്പിച്ചതെന്ന് വിധികർത്താക്കൾ പറഞ്ഞതായി കേൾക്കാറുണ്ട്. അങ്ങനെ നോക്കിയാൽ കഴിഞ്ഞ 20 വർഷമായി ഇടതു മുന്നണിക്ക് പല പേരിൽ ഇറക്കുന്ന ഒരു സ്ഥിരം സമരനമ്പറുണ്ട്. സൗകര്യം പോലെ അവർ അതിനെ ശൃംഖല, ചങ്ങല, മതിൽ, സംഗമം എന്നൊക്കെയങ്ങ് മലയാളത്തിലും സംസ്കൃതത്തിലുമൊക്കെ വിളിക്കും. കഴിഞ്ഞ വർഷം ജനുവരിയിൽ വനിതാമതില്‍ പണിത് വിശ്വാസികളെ പറ്റിച്ച് രായ്ക്കു രാമാനം രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റിയ വിരുതൻമാരെ മലയാളിക്ക് അങ്ങനെ മറക്കാൻ പറ്റുമോ.? പൊളിഞ്ഞു വീണ നവോത്ഥാന മതിലിന്റെ ബാക്കിപത്രമായി ആലപ്പുഴയിലെ കനൽ തരി മാത്രം അവശേഷിച്ച ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഇത്ര പെട്ടെന്ന് മറന്നോ പിണറായി വിജയനും കൂട്ടരും.? ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതകളെ മാത്രം കൂട്ടി ഒരു സാഹസത്തിന് മുതിര്‍ന്നില്ല. പകരം മറ്റൊരു ‘വന്‍മതില്‍’ പണിയാനാണ് തീരുമാനിച്ചത്.

Advertisements

70 ലക്ഷംപേരെ അണിനിരത്തുമെന്നായിരുന്നു പ്രഖ്യാപനം. അതുനടക്കില്ലെന്നുറപ്പായതോടെ കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു. പാർട്ടി പ്രവർത്തകരും അണികളും പിന്നെ കുറെ നിഷ്പക്ഷരെന്ന് നടിക്കുന്നവരും വഴിയിലിറങ്ങി. ഈ ശൃംഖലയുടെ സന്ദേശം കേരളത്തിന്റെയാകെ അഭിപ്രായമാണോയെന്നറിയാൻ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാതെ തരമില്ല. അന്ധമായ ബിജെപി വിരോധം പരത്തി മുസ്ളീമുകളെ കൂടെ നിര്‍ത്താനുള്ള ചരടുവലിയില്‍ പിണറായിയും രമേശ് ചെന്നിത്തലയും തകർത്ത് മത്സരിക്കട്ടെ. എത്ര പൊതിഞ്ഞുവച്ചാലും രണ്ടു കൂട്ടരുടെയും കപട മുസ്ലീം സ്നേഹത്തിന്റെ മുഖംമൂടി ഉടനെ തന്നെയഴിഞ്ഞു വീഴും. അന്ന്, ശൃംഖലക്കാരുടെയും കൈ നനയാതെ മീൻ പിടിക്കുന്നവരുടെയുമൊക്കെ ചങ്ങലയ്ക്കുറപ്പുണ്ടോ, അതോ ജനം ചങ്ങലയ്ക്കിടുമോയെന്നറിയാൻ നമുക്ക് കാത്തിരിക്കാം!

കലോത്സവ വേദികളിൽ മിമിക്രി മത്സരം നടക്കുമ്പോൾ സ്ഥിരം നമ്പറുകളാണ് മിക്ക കുട്ടികളും അവതരിപ്പിച്ചതെന്ന്വിധികർത്താക്കൾ…

V Muraleedharan यांनी वर पोस्ट केले रविवार, २६ जानेवारी, २०२०

- Advertisement -
Latest news
POPPULAR NEWS