Sunday, November 10, 2024
-Advertisements-
KERALA NEWSമനോരമയും വേ...നെറ്റും വിരട്ടണ്ട, മാധ്യമപ്രവർത്തകനെന്നു പറഞ്ഞാൽ ഒരു സ്പെഷ്യൽ നിയമവുമില്ല ഇന്നാട്ടിൽ: ഹിന്ദുവിനെതിരെ എന്തു നുണയും...

മനോരമയും വേ…നെറ്റും വിരട്ടണ്ട, മാധ്യമപ്രവർത്തകനെന്നു പറഞ്ഞാൽ ഒരു സ്പെഷ്യൽ നിയമവുമില്ല ഇന്നാട്ടിൽ: ഹിന്ദുവിനെതിരെ എന്തു നുണയും പറയുന്ന നാലാം ലിംഗക്കാരെ എനിക്ക് പുച്ഛമാണ്: മാധ്യമ ഗുണ്ടായിസത്തിനെതിരെ ആഞ്ഞടിച്ചു മുൻ ഡി.ജി.പി ടിപി സെൻകുമാർ

chanakya news

മാധ്യമ പ്രവർത്തകരുടെ കൊള്ളരുതായ്മയും ഇരട്ടത്താപ്പും തുറന്നു കാട്ടി മുൻ ഡി.ജി.പി ടി.പി സെൻകുമാർ. മനോരമയും വേ…നെറ്റും വിരട്ടണ്ട, മാധ്യമ പ്രവർത്തകനെന്നു പറഞ്ഞാൽ അവർക്ക് സ്പെഷ്യലായി ഈ നാട്ടിൽ നിയമമൊന്നുമില്ല. തിരുവനന്തപുരത്ത് പത്ര സമ്മേളനത്തിൽ നടന്ന സംഭവങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കാനാണ് ശ്രമിച്ചത്. മനോരമ ആ വിഷയത്തിൽ പറയുന്നത് സെൻകുമാർ മാധ്യമ പ്രവർത്തകനെ കൈയേറ്റം ചെയ്‌തെന്നാണ്. റഷീദ് കൊടുത്ത പരാതിയിൽ പോലും ഞാൻ തെറി പറഞ്ഞുവന്നേയുള്ളൂ. മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ തെറി. മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് നയങ്ങളെ മുൻ ഡി.ജി.പി ടി.പി സെൻകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നു കാട്ടിയിരിക്കുകയാണ്.

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയ ശേഷം സുപ്രീം കോടതി ഉത്തരവ് പ്രകാരം വീണ്ടും SPC ആയി 55 ദിവസം ഇരുന്ന്, റിട്ടയർ ചെയ്ത ആഴ്ച മുതൽ കള്ള കേസുകൾ എടുത്ത പോലീസ് എന്നെ സഹായിച്ചുവെന്നു മുഖ്യ മന്ത്രി.

ആ കേസുകൾ കള്ളമാണെന്നു ഹൈക്കോടതിയും സുപ്രീം കോടതിയും കണ്ടെത്തി പിഴ വരെയിട്ടു. ആ പോലീസ് മേധാവിയുള്ള പോലീസ്. ശബരിമലയിൽ ,നവോഥാന മതിൽ പണിതു ,രാത്രിയിൽ അവിശ്വാസി SDPI കാരിയെ മലകയറ്റിയ സംഭവത്തിൽ 2019 ജനുവരി 2,3 തീയതികളിൽ വിശ്വാസി സമൂഹം നടത്തിയ സമരങ്ങളിൽ ,അതുമായി നേരിട്ടു ബന്ധമില്ലാത്ത എന്റെയും ഡോക്ടർ KS RADHAKRISHNAN ന്റെയും പേരിൽ നൂറു കണക്കിന് കള്ളകേസുകൾ എടുത്ത പോലീസ്.

ആ പോലീസ് എന്റെ സമ്മർദത്തിന് വഴങ്ങി സാമൂഹ്യ വിരുദ്ധ മാധ്യമ പ്രവർത്തകർക്കെതിരെ NON COGNISABLE കുറ്റത്തിന് കേസെടുത്താത്രേ.നാണമില്ലേ മുഖ്യാ പറയാൻ.?? കോടതി NON COGNISABLE കേസെടുക്കാൻ അനുവദിച്ചതാണ് ഈ കൊലക്കേസ്. എല്ലാ മാധ്യമ ധർമങ്ങളും തകർത്തു,എന്റെ പത്ര സമ്മേളനം അലങ്കോലമാക്കാൻ കടവിൽ റഷീദ് എന്നയാളെ നിയോഗിച്ച ഗൂഡാലോചനക്കാർ പെറ്റി കേസ് കണ്ടു വിരണ്ടു.

മനോരമ വിഷൻ പറയുന്നത് സെൻകുമാർ കൈയ്യേറ്റം ചെയ്തു എന്നാണ്.
റഷീദ് കൊടുത്ത പരാതിയിൽ പോലും ഞാൻ തെറി പറഞ്ഞു എന്നേയുള്ളു. മദ്യപിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ തെറി. എല്ലാ സംഭവങ്ങളും വീഡിയോ ഓഡിയോ ഉണ്ട്. അതുകൊണ്ടു മനോരമ കള്ളം നടക്കില്ല. അവർക്കെതിരെയും കേസുവരും. അപ്പോഴോ? അതിനു പോലീസ് വേണ്ട.ഇവിടെ നീതിന്യായം കോടതി നടത്തും.ഞാൻ ഒരു അഭിഭാഷകൻ ആണിപ്പോൾ.മാധ്യമ പ്രവർത്തകനെന്നും പറഞ്ഞു ഒരു സ്‌പെഷ്യൽ നിയമവുമില്ല.ഈ നാട്ടിലെ വലിയ വിഭാഗം ആളുകൾ സത്യം തത്സമയം കണ്ടതാണ്.

മനോരമയും വേ… നെറ്റും വിരട്ടണ്ട. സത്യം കാണുന്ന സനാതന ധാര്മികൾ ഉണ്ടിവിടെ.അവരുടെ എണ്ണം ദിനം പ്രതി കൂടുന്നു.കള്ളപ്പണം ഇല്ലാതായതിൽ മോഡിജിയോടുള്ള വിരോധം കുറച്ചല്ല എന്നറിയാം.നിങ്ങൾ പറയുന്ന കള്ളങ്ങൾ വിഴുങ്ങുന്ന ജനത അല്ല ഇപ്പോൾ.പിന്നെ , മുഖ്യന് പോലീസ് ഞാൻ പറഞ്ഞത് ചെയ്തു എന്ന് തോന്നിയാൽ അതിന്റെ അർത്ഥം അവർ ജനത്തിന്റെ മാറ്റം അറിയുന്നു എന്നും സത്യം അറിയുന്നു എന്നുമാണ്. അല്ലാ, ഏതു ഓഫീസർ ആണ് എന്റെ സമ്മർദത്തിൽ വന്നത്? ഹിന്ദുവിനെതിരെ എന്തു നുണയും പറയുന്ന നാലാം ലിംഗ ക്കാരെ എനിക്ക് പുച്ഛം തന്നെ.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയ ശേഷം സുപ്രീം കോടതി ഉത്തരവ് പ്രകാരം വീണ്ടും SPC ആയി 55 ദിവസം ഇരുന്ന്,…

Dr TP Senkumar यांनी वर पोस्ट केले सोमवार, ३ फेब्रुवारी, २०२०