മന്ത്രവാദ ചികിത്സ നടത്തുന്നതിനിടയിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ക്ഷേത്ര പൂജാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു

മന്ത്രവാദ ചികിത്സ നടത്തുന്നതിനിടയിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ക്ഷേത്ര പൂജാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറയിൻകീഴ് സ്വദേശിയായ മുടപുരം തെന്നൂർകോണം ക്ഷേത്ര പൂജാരിയായ ശ്രീകുമാരൻ നമ്പൂതിരിയാണ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷ്, ചിറയിൻകീഴ് എസ് എച് ഒ രാഹുൽ രവീന്ദ്രൻ, സിപിഒ ശരത്, എസ്ഐമാരായ ഹരി, ഷജീർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ക്ഷേത്രദർശനത്തിന് എത്തിയ പെൺകുട്ടിയെ മന്ത്രവാദത്തിലൂടെ നേട്ടങ്ങൾ ഉണ്ടാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.

തുടർന്ന് ക്ഷേത്രത്തിനു സമീപത്തായി ഉണ്ടായിരുന്ന പൂജാരിയുടെ മുറിയിൽ കയറ്റുകയും മന്ത്രവാദ കർമ്മങ്ങൾ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി മുറിയിൽ നിന്നും ഇറങ്ങി ഓടിയതിനെ തുടർന്ന് വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോസ്കോ വകുപ്പ് ചുമത്തി കൊണ്ട് പൂജാരിയെ അറസ്റ്റ് ചെയ്തത്. പൂജാരിയുടെ മുറിയിൽ പോലീസ് സയന്റിഫിക് വിഭാഗത്തിലെ വിദഗ്ധരെ എത്തിച്ചു തെളിവെടുപ്പും നടത്തി. തെളിവെടുപ്പിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Also Read  ഇതുവരെ ആരെയും ചതിച്ചിട്ടില്ല പീഡന ആരോപണത്തിൽ തന്റെ ശരിയും തെറ്റും പാർട്ടി തീരുമാനിക്കും ; പികെ ശശി