മന്ത്രിപുത്രനൊപ്പമുള്ള ഫോട്ടോ വ്യാജമല്ലെന്ന് സ്വപ്നാ സുരേഷ്

കൊച്ചി : താൻ മന്ത്രിപുത്രനൊപ്പം നിൽക്കുന്ന ഫോട്ടോ വ്യാജമല്ലെന്നും ദുബായിലെ ഹോട്ടലിൽ വെച്ച് എടുത്ത ചിത്രമാണെന്നും തുറന്ന് പറഞ്ഞ് സ്വപ്ന സുരേഷ്. ദുബായിലെ ആഡംബര ഹോട്ടലിൽ വച്ച് സൗഹൃദ കൂട്ടായ്മ നടന്നിരുന്നു ആ സമയത്ത് എടുത്ത ചിത്രങ്ങളാണ് പുറത്ത് വന്നതെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശിവ ശങ്കറിനെയും സ്വപ്നയേയും ഒരുമിച്ച് ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യ ചെയ്യലിനിടെയാണ് സ്വപ്ന സുരേഷ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

സ്വർണക്കടത്ത് കേസിലെ പ്രതിയുമായി ഇപി ജയരാജന്റെ മകൻ നിൽക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരുന്നത്. ചിത്രം പുറത്ത് വിട്ടത് ബിനീഷ് കൊടിയേരിയാണെന്ന് ജയരാജന്റെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം ചിത്രം വ്യാജമാണെന്നാണ് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. ഈ വാദം തള്ളിക്കൊണ്ടാണ് സ്വപ്ന ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയത്.