മന്ത്രിയിൽ നിന്നും മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് വാങ്ങിയത് ഒരാഴ്ച മുൻപ് ; കൊലക്കേസ് പ്രതിയെ ഒളിപ്പിച്ച രേഷ്മ ജയിൽ മോചിതയായി

കണ്ണൂർ : സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജിൽ ദാസിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച രേഷ്മ ജയിൽ മോചിതയായി. വൈകുന്നേരത്തോടെയാണ് രേഷ്മയ്ക്ക് ജാമ്യം ലഭിച്ചത്. കൊലക്കേസ് പ്രതിക്ക് താമസിക്കാൻ സൗകര്യമൊരുക്കിയതിന് രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം അധ്യാപികയായ രേഷ്മ കഴിഞ്ഞ ആഴ്ച മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങിയിരുന്നു. അവാർഡ് വാങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് രേഷ്മയെ കൊലക്കേസ് പ്രതിയെ സഹായിച്ച കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്.

രേഷ്മയുടെ ഭർത്താവ് പ്രശാന്ത് വിദേശത്താണ്. സിപിഎം പ്രവർത്തകനായ പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള വീടാണ് രേഷ്മ നിജിൽദാസിന് വാടകയ്ക്ക് കൊടുത്തത്. നിജിൽ ദാസുമായി രേഷ്മയ്ക്ക് പരിചയമുണ്ടായിരുന്നു. പരിചയത്തിന്റെ പുറത്താണ് സഹായം ചെയ്ത് നൽകിയതെന്നാണ് വിവരം. രേഷ്മയും ഭർത്താവും ബിജെപി പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത് എന്നാൽ രേഷ്മയുടെ കുടുംബം ഇതിനെതിരെ രംഗത്തെത്തി. ഞങ്ങൾ കമ്മ്യൂണിസ്റ്റ് കുടുംബമാണെന്നും സിപിഎം തള്ളി പറയുന്നത് എന്തിനാണെന്ന് അറിയില്ലെന്നും രേഷ്മയുടെ മാതാപിതാക്കൾ പ്രതികരിച്ചു.

  ബാറുകളും ബിവറേജസുകളും തുറന്ന് സർക്കാർ ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിക്കുകയാണെന്ന് കെ സുരേന്ദ്രൻ

ഇംഗ്ലീഷ് അധ്യാപികയായ രേഷ്മ നിജിൽദാസിന്റെ ഓട്ടോറിക്ഷയിലാണ് സ്‌കൂളിലേക്കും തിരിച്ച് വീട്ടിലേക്കും സഞ്ചരിച്ചിരുന്നത്. ഇരുവരും തമ്മിൽ സൗഹൃതത്തിലായിരുന്നതായും പോലീസ് പറയുന്നു.
കഴിഞ്ഞ പതിനേഴുമുതലാണ് നിജിൽദാസ് രേഷ്മയുടെ വീട്ടിൽ ഒളിച്ച് താമസിക്കാൻ ആരംഭിച്ചത്. ഇതിന് ശേഷം രാത്രിയിൽ രേഷ്മ തനിച്ച് ഈ വീട്ടിൽ പോയതായും ഭക്ഷണം പാകം ചെയ്ത് എത്തിച്ചതായും പോലീസ് പറയുന്നു.

Latest news
POPPULAR NEWS