തിരുവനന്തപുരം : മന്ത്രി ഇപി ജയരാജനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. ഔദ്യോഗിക വസതിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

കോവിഡ് ബാധിതനായിരുന്ന മന്ത്രി കഴിഞ്ഞ ദിവസമാണ് കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Also Read  കൂട്ടുകാരോടൊപ്പം മല കയറാൻ പോയ യുവാവ് മലമുകളിൽ കുടുങ്ങി ; കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ പാതിവഴിയിൽവെച്ച് മടങ്ങി