മന്ത്രി പുത്രൻ ജെയ്‌സൺ ജയരാജനെ എൻഫോഴ്‌മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

മന്ത്രി ഇപി ജയരാജന്റെ മകൻ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സ്വപ്‍ന സുരേഷിൽ നിന്നും കമ്മീഷൻ കൈപറ്റിയതായുള്ള ആരോപണം ഉയർന്ന സാഹചര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവിശ്യപെട്ടാണ് എൻഫോഴ്‌മെന്റ് നോട്ടീസ് അയച്ചത്.

ജെയ്‌സൺ ജയരാജൻ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപനയുമായി ബന്ധം പുലർത്തിയതായും. സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് വീട് നൽകുന്ന പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും കോടികൾ കമ്മീഷൻ കൈപറ്റിയതായും കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു കൂടാതെ ജെയ്‌സൺ ജയരാജൻ ആണെന്ന പേരിൽ സ്വപ്ന സുരേഷുമായി ഇരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.