Tuesday, January 14, 2025
-Advertisements-
NATIONAL NEWSമന്‍മോഹന്‍ സിംഗിന് രാജ്യം ഇന്ന് വിട നല്‍കും; സംസ്‌കാരം രാവിലെ നിഗംബോധ്ഘട്ടില്‍

മന്‍മോഹന്‍ സിംഗിന് രാജ്യം ഇന്ന് വിട നല്‍കും; സംസ്‌കാരം രാവിലെ നിഗംബോധ്ഘട്ടില്‍

chanakya news

ന്യൂഡല്‍ഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരം ഇന്ന് ഡല്‍ഹിയിലെ നിഗംബോധ് ഘട്ടില്‍ നടക്കും.

രാവിലെ 11:45 ന് ആയിരിക്കും സംസ്കാരമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചു.ജന്‍പഥ് മൂന്നാം നമ്ബര്‍ വസതിയിലുള്ള മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും.

രാവിലെ 9:30 ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നും അന്ത്യയാത്ര ആരംഭിക്കും. അതേസമയം മുൻ പ്രധാനമന്ത്രിയുടെ സ്‍മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല എന്നാണ് റിപ്പോർട്ട്. പൂർണ്ണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകള്‍ നടത്തും.

മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന് ഏഴ് ദിവസത്തെ ദേശീയ ദുഃഖാചരണമാണ് കേന്ദ്രം പ്രഖ്യാപിച്ചത്, ഈ സമയത്ത് രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. എല്ലാ ഇന്ത്യൻ മിഷനുകളിലും ഹൈക്കമ്മീഷനുകളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അർദ്ധ ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍മോഹന്‍ സിങ്ങിന്റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു. ജന്‍പഥിലെ മൂന്നാം നമ്പര്‍ വസതിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമെത്തിയത്.

പുഷ്പചക്രം സമര്‍പ്പിച്ച് മോദി ആദരം അറിയിച്ചു. ഭാവി തലമുറകള്‍ക്ക് മന്‍മോഹന്‍ സിങ് പ്രചോദനമാണെന്നും, വേര്‍പാട് അതീവ ദുഖകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മോദിക്ക് പിന്നാലെ അമിത് ഷാ, ജെപി നദ്ദ, രാജ്‌നാഥ് സിങ് തുടങ്ങിയ കേന്ദ്രമന്ത്രിമാരും മന്‍മോഹന്‍ സിങ്ങി ന് ആദരം നല്‍കി. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി മുന്‍ പ്രധാനമന്ത്രിക്ക് ആദരം നല്‍കി.

ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മന്‍മോഹന്‍ സിംഗിൻ്റെ അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.