മമ്മുട്ടിക്ക് ആരാധകരുടെ കോർത്തിണക്കിയ പിറന്നാൾ ആശംസയുമായി അനുസിത്താര ; വീഡിയോ

മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചു സിനിമ താരങ്ങൾ അടക്കം നിരവധി ആളുകളാണ് ആശംസകൾ അറിയിച്ചു എത്തുന്നത്. ബർത്ത് ഡേ സമ്മാനമായി വീഡിയോ ഗാനങ്ങളും ചിലർ പുറത്തിരക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ നാദിർഷാ, രമേഷ് പിഷാരടി തുടങ്ങി മലയാള സിനിമ മേഖലയിൽ ഉള്ളവർ അണിയിച്ചൊരുക്കിയ യൂട്യൂബ് വീഡിയോ വൈറലായി മാറിയിരുന്നു.

ഇപ്പോ അത്തരത്തിൽ ഒരു പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് മമ്മൂട്ടിയുടെ ആരാധിക കൂടിയായ നടി അനു സിത്താര. മമ്മൂട്ടി സിനിമകൾ കാണാൻ ആദ്യം ദിവസം തന്നെ തീയേറ്ററിൽ എത്തുന്ന ആളുകൾ നിരവധിയാണ്‌ കേരളത്തിൽ. ഓട്ടോ ഡ്രൈവർമാർ, ചുമട്ടു തൊഴിലാളികൾ, കെട്ടിടം പണിക്കാർ തുടങ്ങി സാധാരണക്കാരും ഇതിൽ പങ്കാളികളവാറുണ്ട്.

Advertisements

ഇത്തരം വിവിധ മേഖലകളിൽ ഉള്ളവരുടെ ആശംസകർ ചേർത്ത് ഒരുക്കിയ വീഡിയോയാണ് അനു സിത്താര മമ്മൂട്ടിയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയിരിക്കുന്നത്. അനു സിത്താര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലായി മാറികൊണ്ടിരിക്കുകയുയാണ്. കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിൽ അനു സിത്താര മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്.

Advertisements

- Advertisement -
Latest news
POPPULAR NEWS