മമ്മുട്ടിക്ക് കോവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ് ; സിപിഎം ജില്ലാ സമ്മേളത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കോടിയേരി

തിരുവനന്തപുരം : സിപിഎം ജില്ലാ സമ്മേളനങ്ങളാണ് സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിന് കാരണമായതെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. കാറ്റഗറി അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ നിശ്ചയിച്ചത് സംസ്ഥാന സർക്കാരാന്നും സിപിഎം അത്തരം വിഷയങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണെന്നു. സിപിഎം പ്രവർത്തകർക്ക് രോഗം വരണമെന്ന് പാർട്ടി ആഗ്രഹിക്കുമോ എന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. ഇത് കൂടാതെ ചലച്ചിത്രതാരം മമ്മുട്ടിക്ക് കോവിഡ് ബാധിച്ചത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണെന്നും പ്രതിപക്ഷ നേതാവിന് നൽകിയ മറുപടിയിൽ കോടിയേരി ചോദിച്ചു.

  കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ ക്ഷേത്രത്തിലേക്ക് താലി ചാർത്താൻ വധുവരന്മാർ എത്തിയത് ചെമ്പിൽ കയറി

ജില്ലാ കളക്ടമാരുടെ അനുവാദത്തോടെയാണ് ഹാളുകളിൽ പരിപാടി നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്ത നൂറു കണക്കിന് സിപിഎം നേതാക്കൾക്ക് കോവിഡ് പോസിറ്റിവ് ആണെന്നും പലരും ക്വറന്റീനിൽ പോകാതെ രോഗവാഹകരായി മാറുന്നു എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

അതേസമയം സിപിഎം ജില്ലാ സമ്മേളനം നടക്കുന്ന കാസർഗോഡ് പൊതുപരിപാടികൾ നടത്തുന്നതിനുള്ള വിലക്ക് ഇന്നലെ ജില്ലാകളക്ടർ പിൻവലിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ യോഗത്തിലാണ് തീരുമാനം ഉണ്ടായതെന്ന് കളക്ടർ പിന്നീട് പ്രതികരിച്ചു.

Latest news
POPPULAR NEWS