മമ്മുട്ടിയുടെ അമ്മയായി അഭിനയിച്ചത് പലർക്കും ഇഷ്ടപ്പെട്ടില്ല നീരസം അറിയിച്ച് നിരവധിപേർ തനിക്ക് കത്തെഴുതി ; തുറന്ന് പറഞ്ഞ് കവിയൂർ പൊന്നമ്മ

അമ്മ വേഷങ്ങളിൻ കൂടി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കവിയൂർ പൊന്നമ്മ. നിരവധി ചിത്രങ്ങളിൽ വേഷമിട്ട കവിയൂർ പൊന്നമ്മ മോഹൻലാൽ, മമ്മൂട്ടി, പ്രേം നസീർ എന്നിവരുടെയും അമ്മയായി വേഷമിട്ടിട്ടുണ്ട്. ചെറുതും വലുതുമായ വേഷം ചെയ്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് കവിയൂർ പൊന്നമ്മ. മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ്‌ ചിത്രത്തിലെ തന്റെ അമ്മ വേഷം പ്രേക്ഷകർക്ക് ഇഷ്ടമായില്ല എന്ന് തുറന്ന് പറയുകയാണ്.

സുകൃതം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ടതിന് ശേഷം അത്തരം വേഷങ്ങൾ ചെയ്യരുതെന്ന് പലരും തനിക്ക് കത്ത് എഴുതിയിട്ടുണ്ടെന്നും തനിക്ക് ഇപ്പോൾ നൽകി വരുന്ന അമ്മ ഇമേജിൽ നിന്നും മറ്റൊരു ഇമേജ് പ്രേക്ഷകർ ഇഷ്ടപെടുന്നില്ല. ഓപ്പോൾ എന്ന സിനിമയിലെ തന്റെ വേഷവും ആരാധകർക്ക് ഇഷ്ടമായില്ലന്ന് കവിയൂർ പൊന്നമ്മ പറയുന്നു.

വാത്സല്യങ്ങൾ നിറഞ്ഞ അമ്മയെയാണ് പ്രേക്ഷകർ തന്നിൽ നിന്നും ആരാധകർ പ്രതിക്ഷിക്കുന്നതെന്നും കവിയൂർ പൊന്നമ്മ കൂട്ടിച്ചേർത്തു. ബ്ലഡ്‌ കാൻസറിനോട് പൊരുതുന്ന വേഷമാണ് സുകൃതത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ഇ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും മമ്മൂട്ടിക്ക് ലഭിച്ചിരുന്നു.