Monday, December 4, 2023
-Advertisements-
KERALA NEWSമമ്മൂട്ടിയെയും മോഹൻലാലിനെയും പോലെയാകണമെന്നുള്ള ചിന്ത ഇന്നത്തെ പുതിയ തലമുറയ്ക്കില്ല: അവർക്ക് പണം മാത്രം മതിയെന്ന് നടൻ...

മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെയാകണമെന്നുള്ള ചിന്ത ഇന്നത്തെ പുതിയ തലമുറയ്ക്കില്ല: അവർക്ക് പണം മാത്രം മതിയെന്ന് നടൻ കുഞ്ചൻ

chanakya news
-Advertisements-

ഇന്നത്തെ സിനിമ മേഖലയിൽ വരുന്ന പുതുനടന്മാർക്ക് പണം മാത്രം മതി. പണം കിട്ടണം എന്നുള്ള ആർത്തിയോടെയാണ് അവർ സിനിമയിൽ എത്തുന്നതെന്ന് നടൻ കുഞ്ചൻ പറഞ്ഞു. എന്നാൽ മോഹൻലാലിനെയും മമ്മൂട്ടിയെയും പോലെ വലിയ നടന്മാരാകണം എന്നുള്ള ചിന്തിക്കുന്നവരില്ലെന്നും ഒരാൾ ഇത്രലക്ഷം രൂപ വാങ്ങിയാൽ അതിനുമുകളിൽ എനിക്ക് വാങ്ങണം എന്നുള്ള ചിന്ത മാത്രമേ ഉള്ളുവെന്നും കുഞ്ചൻ പറഞ്ഞു.

-Advertisements-

ഒരു ടെലിവിഷൻ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് കുഞ്ചൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങളാണ് പറഞ്ഞതെന്നും, 1960 മുതൽ സിനിമാമേഖലയിൽ ഇന്നും കുഞ്ചൻ നല്ല കഥാപാത്രങ്ങൾ അഭിനയിച്ച മുന്നേറുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ ചെറിയ ചെറിയ റോളുകൾ ചെയ്താണ് സിനിമാ മേഖലയിൽ ഇത്രയും വലിയ നടന്മാരായി മാറിയത്. എന്നാൽ വരും തലമുറയ്ക്ക് അങ്ങനെയുള്ള റോളുകൾ അല്ല ആവശ്യമെന്നും അവർ ആഗ്രഹിക്കുന്ന പ്രതിഫലമാണ്. മറ്റുള്ളവർ ഇത്രലക്ഷം രൂപ വാങ്ങിയാൽ എനിക്ക് അതിൽ കൂടുതൽ വാങ്ങണമെന്നുള്ള ചിന്ത മാത്രമാണ് ഇവർക്കുള്ളത്.

അതൊരു ചലഞ്ച് ആയും ആർത്തിയോടെയുമാണ് അവർ കാണുന്നത്. അത്തരക്കാർക്ക് വലിയ നടന്മാരാകണം എന്നുള്ള ആഗ്രഹം ഉള്ളതായി എനിക്ക് തോന്നുന്നില്ല. എന്റെ മനസ്സിൽ തോന്നിയ കാര്യമാണ് ഞാൻ ഈ പറഞ്ഞതൊന്നും കുഞ്ചൻ വ്യക്തമാക്കി.

-Advertisements-