മമ്മൂട്ടിയ്ക്ക് പിന്നാലെ ദുൽക്കറിന്റെ നായികയാകാൻ മഞ്ജു വാര്യർ എത്തുന്നു

മലയാള സിനിമയുടെ കുഞ്ഞിക്ക ദുൽക്കർ സൽമാനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ നായികയായി മലയാളത്തിന്റെ ലേഡി സൂപ്പർ താരമായ മഞ്ജു വാര്യർ എത്തുമെന്നാണ് റിപോർട്ടുകൾ പുറത്ത് വരുന്നത്. കൂടാതെ ഈ സിനിമയിൽ ഐശ്വര്യ ലക്ഷ്മിയെയും നായികാ കഥാപാത്രത്തിനായി പരിഗണിക്കുന്നുണ്ട്.

ഇവരിൽ ആരായിരിക്കും ദുൽക്കറിന്റെ നായികയായി എത്തുക എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് എന്ന ചിത്രം അൻവർ പ്രതീക്ഷിച്ച രീതിയിൽ വിജയിച്ചിരുന്നില്ല. അതിൽ അദ്ദേഹത്തിനു നിരാശയും ഉണ്ടായിരുന്നു. എന്നാൽ അതിന്റെയൊന്നും വകവെയ്ക്കാതെ തന്റെ അടുത്ത ദൗത്യത്തിലൂടെ വിജയം നേടാനുള്ള തിരക്കിലാണ് സംവിധായകനായ അൻവർ റഷീദ്.

ദുൽഖർ സൽമാൻ അഭിനയിച്ച സൂപ്പർ ഹിറ്റ്‌ ചിത്രമായ ബാംഗ്ലൂർ ഡേയ്‌സ് അൻവർ ആയിരുന്നു സംവിധാനം ചെയ്തിരുന്നത്. ദ പ്രീസ്റ്റ് എന്ന സിനിമയിലാണ് മഞ്ജു വാര്യർ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. എന്നാൽ മഞ്ജു വാര്യർ കൂടുതലും മോഹന്ലാലിനൊപ്പമാണ് നായിക വേഷമണിഞ്ഞത്.