മമ്മൂട്ടി ഭര്‍ത്താവിനെപ്പോലെ,മോഹന്‍ലാലിനെ പ്രേമിക്കാന്‍ കൊള്ളാം! രസകരമായ കമന്‍റുമായി രസ്‌ന പവിത്രന്‍

ഊഴമെന്ന പൃഥ്വിരാജ് ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ നടിയാണ് രസ്ന പവിത്രൻ. പൃഥ്വിരാജിന് ഒപ്പം അഭിനയിക്കാൻ ആദ്യം തന്നിക്ക് പേടിയായിരുന്നുവെന്നും കാര്യങ്ങൾ സ്‌ട്രിക്‌ടറ്റായി എടുക്കുന്ന ഒരാളാണ് അദ്ദേഹം എന്നാണ് തന്നോട് എല്ലാവരും പറഞ്ഞതെന്നും എന്നാൽ ഊഴം സിനിമയുടെ സൈറ്റിൽ അദ്ദേഹം വളരെ ഫ്രണ്ട്‌ലിയായിരുന്നുവെന്നും ചിരിയും തമാശയും നിറഞ്ഞതായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ എന്നും താരം പറയുന്നു.

താൻ ആദ്യം അഭിനയിച്ച സീൻ മൃതദേഹമായി കിടക്കുന്ന രംഗമാണെന്നും തൊട്ട് അപ്പുറത്ത് ബാലചന്ദ്രമേനോൻ സാറും ഷീല മാമുമൊക്കെ തന്നെ പോലെ സീനിൽ കിടന്നിട്ടുണ്ടെന്നും രസ്ന പറയുന്നു. ഊഴം സിനിമയിൽ വില്ലന്മാർ ആക്രമിക്കുന്ന രംഗം വളരെ ചല്ലഞ്ചിങ്ങായായിരുന്നു പേടിച്ച് വിറച്ച് അലറയിട്ടുണ്ടെന്നും എന്നാൽ അത് കണ്ടിട്ടും ജിത്തു സാർ പ്രതികരിച്ചില്ലെന്നും താരം പറയുന്നു.

ഷൂട്ടിങ് കഴിഞ്ഞ് വീട്ടിൽ എത്തിയാൽ കഴിക്കാൻ ആഗ്രഹം കഞ്ഞിയും പയറുമാണെന്നും, സിനിമയിലേക്ക് അവസരം ലഭിച്ചത് ഫോട്ടോ കണ്ടിട്ടാണെന്നും രസ്ന തുറന്ന് പറയുന്നു. മമ്മൂട്ടിയെയാണോ മോഹൻലാലിനെയാണോ കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിനും രസ്ന പ്രതികരിക്കുകയാണ്. മമ്മൂട്ടി തനിക്ക് ഭർത്താവിനെ പോലെയും മോഹൻലാൽ ടൈം പാസ്സ് പോലെയുമാണ്, മമ്മൂട്ടിയെയാണ് കൂടുതൽ ഇഷ്ടമെന്നും താരം കൂട്ടിച്ചേർത്തു.