മമ്മൂട്ടി സാറിനെ എനിക്ക് പേടിയായിരുന്നു, മോഹൻലാലിന് ഒപ്പമുള്ളത് മറക്കാനാവാത്ത അനുഭവം: മധുബാല പറയുന്നു

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ സിനിമയാണ് യോദ്ധ. ഇ സിനിമയിലെ ഓരോ നടി നടന്മാരും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. മമ്മൂട്ടി നായകനായ അഴകനിലൂടെ സിനിമയിൽ എത്തുകയും പിന്നീട് മണിരത്നം സംവിധാനം ചെയ്ത റോജയിൽ കൂടി മുൻനിര നടിയായി മാറിയ താരമാണ് മധു ബാല. 1990 കാലഘട്ടത്തിലാണ് മധുബാലാ തിളങ്ങി നിന്നത്.

സിനിമയിൽ ഉയരങ്ങൾ കീഴടക്കിയ താരം പിന്നീട് വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. സിനിമ കുടുംബയായിട്ടും അവിചാരിതമായാണ് സിനിമയിൽ എത്തിയെതെന്നാണ് താരം പറയുന്നത്. കുടുബത്തിൽ ഉള്ളവർ സിനിമ മേഖലയിൽ പ്രവർത്തിച്ചിട്ടും അച്ഛൻ ഉൾപ്പടെ ഉള്ളവർ തന്നോട് പഠനത്തിൽ ശ്രദ്ധിക്കാൻ ഉപദേശിച്ചുവെന്നും അതിനാൽ സയൻസിൽ ബിരുദം നേടിയ ശേഷമാണ് സിനിമയിൽ എത്തിയതെന്നും താരം പറയുന്നു.

Also Read  വാനമ്പാടി സീരിയലിൽ നിന്നും സീമ ജി നായരെ ഒഴിവാക്കിയോ ? പ്രതികരണവുമായി താരം രംഗത്ത്

ആദ്യ ചിത്രം മമ്മൂട്ടിയ്ക്ക് ഒപ്പമായിരുന്നു തനിക്ക് അദ്ദേഹത്തെ പേടിയായിരുന്നുവെന്നും അതുകൊണ്ട് അധികം സംസാരിച്ചിട്ട് പോലുമില്ലെന്ന് മധുബാല പറയുന്നു. താൻ ഷൂട്ടിന്‌ റെഡിയാണോ എന്ന് ചോദിക്കുമ്പോൾ പേടിച്ച് വിറച്ചിട്ടുണ്ടന്നും പിന്നീട് സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോഴാണ് പേടി മാറിയതെന്നും പുറമെ ഗൗരവം കാണിക്കുന്ന നടനാണ് മമ്മൂട്ടിയെന്നും മധു കൂട്ടിച്ചേർത്തു. എന്നാൽ മോഹൻലാൽ തന്നോട് ഒപ്പം അഭിനയിച്ചത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണെന്നും തമാശ സമീപനമായത് കൊണ്ട് പേടി തോന്നിയില്ലന്നും അതിനാൽ അടിപൊളിയായാണ് യോദ്ധ സിനിമ പൂർത്തിയാക്കിയതെന്നും മധുബാല പറയുന്നു.