മയക്കുമരുന്ന് കേസിൽ രാഗിണി ദിവേദി മൂത്ര സാമ്പിളിൽ വെള്ളം ചേർത്ത് രക്ഷപ്പെടാൻ ശ്രമം

മയക്കുമരുന്ന് കേസിൽ സിനിമ മേഖലയിലെ ഉന്നതരിലേക്ക് എത്തി നിൽകുമ്പോൾ പരിശോധനയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച് കന്നഡ താരം രാഗിണി ദിവേദി. മൂത്ര സാമ്പിളിൽ വെള്ളം ചേർത്ത് തട്ടിപ്പ് നടത്തിയതാണ് ഡോക്ടറുമാർ കണ്ടെത്തിയത്. വെള്ളം ചേർത്ത നടപടി ഡോക്ടറുമാർ സെൻട്രൽ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

മലേശ്വരം കെ സി ജനറൽ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് താരം തട്ടിപ്പിന് ശ്രമിച്ചത്. ലഹരി മരുന്ന് ഉപയോഗിച്ചോ എന്ന് അറിയാനുള്ള മൂത്ര സാമ്പിൾ പരിശോധനയിലാണ് താപനില കുറയ്ക്കാനായി മൂത്രത്തിൽ വെള്ളം ചേർത്തത്. എന്നാൽ വെള്ളം ചേർത്തത് കണ്ടെത്തിയതോടെ വീണ്ടും സാമ്പിൾ നൽകാൻ ആവിശ്യപെടുകയായിരുന്നു. തുടർന്ന് മജിസ്‌ട്രേറ്റിന്റെ നിർദേശ പ്രകാരം മൂന്ന് ദിവസത്തേക്ക് കൂടി താരത്തെ കസ്റ്റഡിയിലേക്ക് വിടുകയായിരുന്നു.

ലഹരി മരുന്ന് കേസിൽ പിടിയിലായ രവി ശങ്കറിൽ നിന്നും രാഗിണി ലഹരി മരുന്ന് വാങ്ങി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. സിനിമ മേഖലയിൽ നിന്നും ആദ്യം പിടിയിലായ താരമാണ് രാഗിണി. തുടർന്ന് സഞ്ചന ഗൽറാണി എന്ന നടിയെയും ഇത്തരത്തിൽ പരിശോധനയ്ക്കായി ഇവിടെ എത്തിച്ചിരുന്നു. വരും ദിവസങ്ങളിൽ സിനിമ മേഖലയിൽ നിന്നും കൂടുതൽ ആളുകൾ പിടിയിലയെക്കുമെന്നാണ് സൂചന.