മയക്കു മരുന്ന് കേസിൽ നിക്കി ഗിൽറാണിയുടെ സഹോദരിയെ പോലീസ് കസ്റ്റഡിയിലെടുത്തു

മയക്ക് മരുന്ന് ഇടപാട് കേസിൽ കൂടുതൽ സിനിമ സീരിയൽ താരങ്ങളിൽ നിന്ന് മൊഴിയെടുക്കാൻ തയ്യാറായി പോലീസ്. കുറച്ചു ദിവസം മുൻപ് ലഹരി മരുന്ന് ഇടപാടുമായി സീരിയൽ നടിയുൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ സിനിമ മേഖലയിൽ വലിയ രീതിയിൽ മയക്ക് മരുന്ന് ഇടപാട് നടക്കുന്നതും പോലീസ് കണ്ടെത്തി.

മയക്ക് മരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട് മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നിക്കി ഗിൽറാണിയുടെ സഹോദരി സഞ്ജന ഗിൽറാണിയെ പോലീസ് കസ്റ്റഡിയിലെടുത്തത് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സഞ്ജന ഗിൽറാണിക്ക് അറസ്റ്റിലായ രാഹുൽ ഷെട്ടിയുമായി അടുത്ത ബന്ധമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സഞ്ജനയെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാഹുൽ ഷെട്ടിയും സഞ്ജനയും നിരവധി നിശാ പാർട്ടികളിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.