മയക്ക് മരുന്ന് നൽകി പത്താംക്ലാസുകാരിയെ പീഡിപ്പിച്ചത് ഒരു വർഷത്തോളം ; പ്രതികളായ മലപ്പുറം സ്വദേശികൾ റിമാൻഡിൽ

മലപ്പുറം : പത്താംക്ലാസ്സുകാരിയെ തട്ടികൊണ്ട് പോയി മയക്ക് മരുന്ന് നൽകി പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളാണ് റിമാന്ഡിലായത്. പുൽപ്പറ്റ സ്വദേശി ജാവീദ്, കാവനൂർ സ്വദേശി മുഹമ്മദ്, കടുങ്ങല്ലൂർ സ്വദേശി നവാസ് ഷരീഫ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

  കൊറോണയ്ക്ക് വ്യാജ ചികിത്സ നടത്തിയ മോഹനൻ വൈദ്യർ അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പത്താംക്ലാസ്സുകാരിയെ തട്ടികൊണ്ട് പോയി ആളൊഴിഞ്ഞ കെട്ടിടത്തിൽ വെച്ച് മയക്ക് മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. ഒരുവർഷത്തോളമായി പ്രതികൾ പെൺകുട്ടിക്ക് മയക്ക് മരുന്ന് നൽകി പീഡിപ്പിച്ച് വരികയായിരുന്നു.

Latest news
POPPULAR NEWS