മരണത്തിന് ഉത്തരവാദി താനല്ല, അർച്ചനയുമായുള്ള ബന്ധം ഒരുവർഷം മുൻപ് അവസാനിപ്പിച്ചിരുന്നു യുവാവ് പറയുന്നു

ആലപ്പുഴ: ഏഴു വർഷം നീണ്ടുനിന്ന പ്രണയത്തിനോടുവിൽ കാമുകൻ വഞ്ചിച്ചതിനെ തുടർന്ന് നേഴ്‌സിങ് വിദ്യാർത്ഥി അർച്ചന ആത്‍മഹത്യ ചെയ്ത സംഭവത്തിൽ വാർത്തകൾ നിഷേധിച്ച് ആരോപണ വിധേയനായ യുവാവ് രംഗത്ത്. അർച്ചനയുടെ മരണത്തിനു ഉത്തരവാദി താനല്ലെന്നും ഒന്നര വർഷം മുമ്പ് ഞങ്ങൾ വേർപിരിഞ്ഞതാണെന്നും പിന്നീട് അങ്ങോട്ട് ഞങ്ങൾ തമ്മിൽ വെറും സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളെന്നും യുവാവ് പറയുന്നു.

എന്നാൽ അർച്ചനയുടെ വീട്ടുകാരുടെ പരാതി പ്രകാരം യുവാവ് രണ്ട് വർഷത്തിനുള്ളിൽ വിവാഹം കഴിക്കാം എന്നു പറയുകയും എന്നാൽ മകളുടെ പടിത്തം കഴിഞ്ഞു ഒരു ജോലി കിട്ടിയിട്ട് കല്യാണം കഴിപ്പിച്ചു താരം എന്നും അർച്ചനയുടെ അച്ഛൻ യുവാവിന് ഉറപ്പ് നൽകുകയും ചെയ്യ്തു പിന്നീട് ഇയാൾ സ്ത്രീധനം അവശ്യപെടുകയും എന്റെ സഹോദരിയെ വിവാഹം കഴിപ്പിച്ചയാക്കാൻ ചെലവായ അത്രയം തുക എനിക്ക് സ്ത്രീധനം ആയി കിട്ടണം എന്നും ഇല്ലെങ്കിൽ ഞാൻ ഈ വിവാഹത്തിൽ നിന്നും പിന്മാറും എന്നും നഴ്‌സിങ് വിദ്യാർത്ഥി ആയ അർച്ചനയോട് യുവാവ് പറഞ്ഞതായി അർച്ചനയുടെ പിതാവ്‌ പൊലീസിന് കൊടുത്ത പരാതിയിൽ പറയുന്നു അർച്ചനയുടെ ആത്‍മഹത്യ കുറിപ്പും പോലീസിനെ ഏൽപ്പിച്ചു.

അതേസമയം അർച്ചനയുടെ വീട്ടുകാർ പറയുന്നത് കള്ളം ആണെന്നാണ് യുവാവ് പറയുന്നത് ഇതു മൂലം എനിക്ക് എന്റെ ഒമാനിൽ ഉള്ള ജോലി വരെ നഷ്ട്ടപെട്ടുവെന്നും ഇയാൾ പറയുന്നു. മകളുടെ മരണത്തിനു കാരണക്കാരനയാ ഇയാളെ പോലീസ് സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അന്വേഷണം നേരായ ദിശയിൽ അല്ല പോകുന്നതെന്നും അർച്ചനയുടെ കുടുംബം ആരോപിക്കുന്നു.